26.9 C
Kottayam
Monday, November 25, 2024

മെക്‌സികോയില്‍ ഉഗ്രഭൂചലനം; 7.0 തീവ്രത

Must read

മെക്‌സികോ സിറ്റി:മെക്‌സികോയില്‍ ഉഗ്ര ഭൂചലനം. പ്രാദേശിക സമയം ചൊവ്വാഴ്ച രാത്രി 9.30 ഓടെയാണ് റിക്ടര്‍ സ്‌കെയിലില്‍ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. ഗ്വെറേറോ സംസ്ഥാനത്തെ അകാപുല്‍കോ ബീച്ച് 14 കിലോമീറ്റര്‍ തെക്കുകിഴക്ക് ഭാഗമാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം എന്നാണ് വിലയിരുത്തല്‍. ഭൂചലനത്തെ തുടര്‍ന്ന് മെക്‌സിക്കോ സിറ്റിയിലെ റോമാ സുര്‍ ഇരുട്ടിലായി. പരിഭ്രാന്തരായ ജനങ്ങള്‍ വീടുകള്‍ വിട്ട് പുറത്തേക്കോടിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതിന്റെ ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്.

വലിയ തീവ്രത രേഖപ്പെടുത്തുമ്പോഴും ദൂകമ്പത്തില്‍ ഗുരുതരമായ നാശനഷ്ടങ്ങളെക്കുറിച്ച് ഇതുലരെ റിപ്പോര്‍ട്ടുകളൊന്നുമില്ലെന്ന് മെക്‌സിക്കോ സിറ്റി മേയര്‍ ക്ലോഡിയ ഷെയ്ന്‍ബോം അറിയിച്ചു. ട്വിറ്ററില്‍ ആയിരുന്നു പ്രതികരണം. എന്നാല്‍ തുടക്കത്തില്‍ യുഎസ്ജിഎസ് 7.4 തീവ്രതയില്‍ രേഖപ്പെടുത്തിയ ഭൂചലനം വലിയ പാറ വീഴ്ചയ്ക്കും മണ്ണിടിച്ചിലിനും കാരണമായെന്ന് ഗുറേറോ സംസ്ഥാനത്തെ സിവില്‍ പ്രൊട്ടക്ഷന്‍ അതോറിറ്റി അറിയിച്ചു.

ഭൂകമ്പത്തില്‍ അകാപുല്‍കോയിലെ കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചതായി റോയിട്ടേഴ്‌സും റിപ്പോര്‍ട്ട് ചെയ്യുന്നു. ലോകത്തിലെ ഏറ്റവും വലിയ ഭൂകമ്പ സജീവമായ സ്ഥലങ്ങളില്‍ ഒന്നാണ് മെസക്‌സികോ. അറ്റ്‌ലാന്റിക്, പസഫിക് സമുദ്രങ്ങളാല്‍ അതിര്‍ത്തി പങ്കിടുന്ന രാജ്യവുമാണിത്.

മെക്‌സിക്കോ സിറ്റിയില്‍ 1985 സെപ്റ്റംബര്‍ 19 ന് 8.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ പതിനായിരത്തിലധികം ആളുകള്‍ മരിക്കുകയും നൂറുകണക്കിന് കെട്ടിടങ്ങള്‍ നശിപ്പിക്കുകയും ചെയ്തിരുന്നു. 2017 ലും വലിയ ഭൂചലനം മെക്‌സികോയെ ബാധിച്ചിരുന്നു. 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ അന്ന് 370 പേര്‍ മരിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

നിറയെ യാത്രക്കാരുമായി എത്തിയ സ്വകാര്യ ബസ് കാനയിലേക്ക് വീണു; സംഭവം അരൂർ ചന്തിരൂരിൽ

അരൂർ: ചന്തിരൂരിൽ നിറയെ യാത്രക്കാരുമായി എത്തിയ സ്വകാര്യ ബസ് റോഡരികിലെ കാനയിൽ വീണു. അപകടത്തിൽ ആളപായമില്ല. ചന്തിരൂർ സെൻ്റ് മേരീസ് പള്ളിക്ക് മുൻവശംവൈകിട്ട് അഞ്ചരയോടെയാണ് അപകടം. കലൂരിൽ നിന്നും എരമല്ലൂരിലേക്ക് വരികയായിരുന്ന പോപ്പിൻസ്...

ഡൈനിങ് ടേബിളിന്‍റെ അടിയിൽ ഒളിച്ചിരുന്ന് പത്തിവിരിച്ചു;വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി വീട്ടിൽ നിന്നും പിടികൂടിയത് രാജവെമ്പാലയെ

പത്തനംതിട്ട: കോന്നിയിൽ വീടിനുള്ളിൽ നിന്നും രാജവെമ്പാലയെ പിടികൂടി. വീട്ടിലെ ഡൈനിങ് ടേബിളിന്‍റെ അടിയിൽ നിന്നാണ് പാമ്പിനെ പിടികൂടിയത്. കോന്നി പെരിഞ്ഞൊട്ടക്കലിൽ തോമസ് എബ്രഹാമിന്‍റെ വീട്ടിൽ നിന്നാണ് വിഷപ്പാമ്പിനെ പിടികൂടിയത്.സാധാരണ പാമ്പാണെന്നാണ് ആദ്യം വീട്ടുകാർ...

യുവാവ് കുളത്തിൽ മുങ്ങിമരിച്ച സംഭവത്തിൽ വമ്പൻ ട്വിസ്റ്റ്; എറിഞ്ഞുകൊന്നതെന്ന് കണ്ടെത്തൽ, പ്രതി പിടിയിൽ

പാലക്കാട്: പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ യുവാവിനെ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. മാർട്ടിൻ അന്തോണി സ്വാമിയെ സുഹൃത്ത് കുളത്തിൽ എറിഞ്ഞാണ് കൊന്നതെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തൽ. മുങ്ങിമരണമെന്ന് കരുതിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് സഹോദരൻ...

കയര്‍ കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രക്കാരന്‍ മരിച്ച സംഭവം;ആറുപേര്‍ കസ്റ്റഡിയില്‍

തിരുവല്ല: കയര്‍ കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ആറുപേരെ കസ്റ്റഡിയിലെടുത്ത് പൊലീസ്. കോണ്‍ട്രാക്ടര്‍, കയര്‍ കെട്ടിയവര്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് തിരുവല്ല സിഐ സുനില്‍ കൃഷ്ണ പറഞ്ഞു. തിരുവല്ല...

മൂന്ന് ഗോൾ അടിച്ച് ചെന്നൈയെ തകർത്തു:വിജയ വഴിയിൽ തിരിച്ചെത്തി ബ്ലാസ്‌റ്റേഴ്‌സ്

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ വിജയവഴിയില്‍ തിരിച്ചെത്തി കേരളാ ബ്ലാസ്റ്റേഴ്‌സ്. കൊച്ചി ജവാഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ചെന്നൈയിന്‍ എഫ്.സി.യെ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്കാണ് തകര്‍ത്തത്. ജയത്തോടെ കഴിഞ്ഞ മൂന്ന് കളിയിലും...

Popular this week