മാസ്‌ക് തുന്നി പ്രഥമവനിതയും,രാംനാഥ് കോവിന്ദിന്റെ ഭാര്യ തുന്നുന്ന മാസ്‌കുകള്‍ ഷെല്‍ട്ടര്‍ ഹോമിന്

ഡല്‍ഹി: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഷെല്‍ട്ടല്‍ ഹോമുകളിലേക്കുള്ള മാസ്‌കുകള്‍ തുന്നി രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ഭാര്യ സവിത കോവിന്ദും.ഡല്‍ഹി അര്‍ബന്‍ ഷെല്‍ട്ടര്‍ ഈപ്രൂവ്‌മെന്റ് ബോര്‍ഡിന് കീഴിലുള്ള വിവിധ ഷെല്‍ട്ടര്‍ ഹോമുകളിലേക്കാണ് ഇത് നല്‍കുക.

എല്ലാവര്‍ക്കും ഒരുമിച്ച് കൊവിഡ് 19നെതിരെ പൊരുതാമെന്ന സന്ദേശമാണ് സവിതാ കോവിന്ദ് ഇതിലൂടെ നല്‍കുന്നത്. കൊവിഡിനെ പ്രതിരോധിയ്ക്കുന്നതിനായി സാമൂഹിക അകലം പാലിക്കുന്നതോടൊപ്പം ഫേസ് മാസ്‌കുകളും ഉപയോഗിക്കാനാണ് ആരോഗ്യവിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നത്. കൊവിഡ് വ്യാപനം തുടങ്ങിയതുമുതല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ആളുകള്‍ മാസ്‌ക് ഉപയോഗിക്കുന്നുണ്ട്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News