സിനിമയ്‌ക്കെതിരെ യുവതിയുടെ ആരോപണം,മാപ്പ് പറഞ്ഞ് ദുല്‍ഖര്‍ സല്‍മാന്‍

കൊച്ചി: പ്രശസ്ത സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ സംവിധാനം ചെയ്ത് അടുത്തിടെ റിലീസ് ചെയ്ത സനിമയാണ് വരനെ ആവശ്യമുണ്ട്. വര്‍ഷങ്ങളുടെ ഇടവേളയ്ക്കുശേഷം സുരേഷ് ഗോപിയും ശോഭനയും ഒന്നിച്ചഭിനയിച്ച സിനിമയുമാണ് വരനെ ആവശ്യമുണ്ട്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ചിത്രത്തില്‍ സംവിധായകന്‍ പ്രിയദര്‍ശന്റെ മകള്‍ കല്യാണി നയികയായി.കല്യാണിയുടെ അരങ്ങേറ്റ ചിത്രവുമാണിത്.ദുല്‍ഖര്‍ തന്നെയായിരുന്നു ചിത്രത്തിന്റെ നിര്‍മ്മാതാവും.

തിയേറ്ററുകളില്‍ ചിത്രം താരതമ്യേന ഭേദപ്പെട്ട കളക്ഷന്‍ നേടുകയും ചെയ്തിരുന്നു.കഴിഞ്ഞ ദിവസമാണ് ചിത്രം ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലെത്തിയത്.ചിത്രം ഇന്റര്‍നെറ്റിലെത്തിയതിനു പിന്നാലെ സിനിമക്കെതിരെ ആരോപണവുമായ് ട്വിറ്ററില്‍ ഒരു യുവതി രംഗത്ത് വന്നു.സിനിമയില്‍ തന്നോട് ചോദിക്കാതെ തന്റെ ചിത്രങ്ങള്‍ ഉപയോഗിച്ചുവെന്ന് ആരോപിച്ചായിരുന്നു യുവതി ട്വിറ്റര്‍ പോസ്റ്റുമായ് എത്തിയത്. തുടര്‍ന്ന് മനപൂര്‍വം സംഭവിച്ചതല്ലെന്ന ക്ഷമാപണവുമായ് നിര്‍മാതാവായ ദുല്‍ഖര്‍ സല്‍മാനും എത്തുകയായിരുന്നു.

സിനിമയിലെ ഒരു സീനില്‍ ഉപയോഗിച്ചിരിക്കുന്ന ചിത്രം ആരോപണം ഉന്നയിച്ച യുവതിയുടേതാണ്. പൊതുവേദിയില്‍ ഉണ്ടാകാവുന്ന ബോഡി ഷേമിംഗില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്നും തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് ബന്ധപ്പെട്ട ചിത്രം സിനിമയില്‍ ഉപയോഗ്ച്ചിരിയ്ക്കുന്നതെന്നും യുവതി ട്വീറ്റ് ചെയ്തു.സിനിമയിലെ ഈ സീനില്‍ കണക്ട് ചെയ്ത് ഉപയോഗിച്ചിരിക്കുന്ന എന്റെ ചിത്രങ്ങള്‍ എന്റെ അറിവോടെയോ സമ്മതത്തോടെയോ അല്ല പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ഇതിന്റെ ഉടമസ്ഥാവകാശം ക്ലെയിം ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നു’ ട്വിറ്ററിലൂടെ യുവതി പറയുന്നു. സിനിമയിലെ രംഗത്തിന്റെ സ്‌ക്രീന്‍ഷോട്ട് സഹിതമാണ് യുവതി ട്വീറ്റ് ചെയ്തത്.ട്വീറ്റ് ശ്രദ്ധയില്‍ പെട്ടതോടെ തെറ്റ് പറ്റിയതിന് അതിവേഗം മാപ്പ് പറഞ്ഞ് ദുല്‍ഖര്‍ സല്‍മാനെത്തി. സിനിമയുടെ സംവിധായകനായ അനൂപ് സത്യന്‍ അവരുമായി സംസാരിക്കുകയുംപ്രശ്‌നം പരിഹരിക്കുകയും ചെയ്തിട്ടുണ്ട്. ‘ഞങ്ങള്‍ക്ക് പറ്റിയ തെറ്റിന്റെ പൂര്‍ണ ഉത്തരവാദിത്വം ഞങ്ങള്‍ ഏറ്റെടുക്കുന്നു. ഈ ചിത്രം എങ്ങനെയാണ് സിനിമയിലേക്ക് എത്തിയതെന്ന കാര്യം അതുമായി ബന്ധപ്പെട്ട വകുപ്പുകളോട് പരിശോധിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇങ്ങനെയാരു പ്രശ്‌നമുണ്ടായതില്‍ എന്റെ പേരിലും സിനിമയുടെയും നിര്‍മാണ കമ്പനിയായ ഡിക്യു വെഫെയര്‍ ഫിലിമിന്റെ പേരിലും മാപ്പ് ചോദിക്കുകയാണ്. അത് മനഃപൂര്‍വ്വം സംഭവിച്ചതല്ല’ യുവതിയുടെ ട്വീറ്റിന് മറുപടിയായി ദുല്‍ഖര്‍ ട്വീറ്റ് ചെയ്തു’.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News