24.9 C
Kottayam
Thursday, June 18, 2026

മേരി ആവാസ് സുനോ വേൾഡ് വൈഡ് തിയറ്റർ റിലീസ് മെയ് 13ന്

Must read

കൊച്ചി:മഞ്ജുവാര്യരും ജയസൂര്യയും ആദ്യമായി ഒന്നിക്കുന്ന ചിത്രം മേരി ആവാസ് സുനോ ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ മെയ് 13ന് റിലീസ് ചെയ്യും . ജി.പ്രജേഷ് സെൻ ആണ് സംവിധാനം. യൂണിവേഴ്സൽ സിനിമയുടെ ബാനറിൽ ബി.രാകേഷ് ചിത്രം നിർമിച്ചിരിക്കുന്നു. ക്യാപ്റ്റൻ, വെള്ളം എന്നീ സൂപ്പർഹിറ്റുകൾക്ക് ശേഷം പ്രജേഷ് സെന്നും ജയസൂര്യയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ്
മേരി ആവാസ് സുനോ എന്ന പ്രത്യേകതയുമുണ്ട്.നേരത്തെ ചിത്രത്തിലെ പാട്ടുകൾ പുറത്തു വന്നപ്പോൾ ആരാധക പ്രശംസ നേടിയിരുന്നു.

മേരി ആവാസ് സുനോയിൽ റേഡിയോ ജോക്കിയുടെ വേഷത്തിലാണ് ജയസൂര്യ എത്തുന്നത്. ഡോക്ടറാണ് മഞ്ജുവാര്യരുടെ കഥാപാത്രം. ശിവദയും പ്രധാനവേഷത്തിൽ എത്തുന്ന ചിത്രത്തിൽ ജോണി ആന്‍റണി, ഗൗതമി നായർ, സോഹൻ സീനുലാൽ, സുധീർ കരമന,ജി.സുരേഷ് കുമാർ, ദേവി അജിത്, മിഥുൻ.എ.ഇ എന്നിവരും അഭിനയിച്ചിരിക്കുന്നു. പ്രമുഖ സംവിധായകരായ ശ്യാമപ്രസാദും ഷാജി കൈലാസും അതിഥി വേഷത്തിലെത്തുന്നുണ്ട്. തിരുവനന്തപുരമായിരുന്നു ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷൻ. ഛായാഗ്രഹണം വിനോദ് ഇല്ലംപള്ളി. കോ.പ്രൊഡ്യൂസേഴ്സ് -ഐശ്വര്യ സ്നേഹ മൂവീസ്, ആൻ സരിഗ.

ബി.കെ ഹരിനാരായണന്‍റെ വരികൾക്ക് എം.ജയചന്ദ്രനാണ് സംഗീതം നൽകിയിരിക്കുന്നത്. ഹരിചരൺ, സന്തോഷ്കേശവ്, ജിതിൻ രാജ്,ആൻ ആമി എന്നിവർ പാട്ടുകൾ പാടിയിരിക്കുന്നു. എഡിറ്റിങ് ബിജിത് ബാല. പ്രൊജക്ട് ഡിസൈനർ ബാദുഷ.എൻ.എം.
ക്യാമറ സെക്കന്റ് യൂണിറ്റ്- നൗഷാദ് ഷെരീഫ്, കലാസംവിധാനം- ത്യാഗു തവനൂർ,, പ്രൊഡക്ഷൻ കൺട്രോളർ- ജിത്ത് പിരപ്പൻകോട്,
മേക്കപ്പ്- പ്രദീപ് രംഗൻ, വസ്ത്രാലങ്കാരം- അക്ഷയ പ്രേംനാഥ്, സമീറ സനീഷ്, സരിത ജയസൂര്യ.

സൗണ്ട് ഡിസൈൻ – അരുണ വർമ, പശ്ചാത്തലസംഗീതം- യാക്സൺ ഗ്യാരി പെരേര, നേഹ നായർ, വിഎഫ്എക്സ്- നിഥിൻ,
ചീഫ് അസോസിയേറ്റ് ഡയറക്ടർ- ജിബിൻ ജോൺ, സ്റ്റിൽസ്- ലെബിസൺ ഗോപി, പിആർഒ -വാഴൂർ ജോസ്, ആതിര ദിൽജിത്ത്,
ഡിസൈൻ-താമിർ ഓകെ, അസോസിയേറ്റ് ഡയറക്ടേഴ്സ്- വിഷ്ണു രവികുമാർ, ഷിജു സുലൈഖ ബഷീർ, ഡയറക്ടേഴ്സ് അസിസ്റ്റന്‍റ് – എം.കുഞ്ഞാപ്പ

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വീണ ടി.യുടെ ചോദ്യം ചെയ്യൽ പൂർത്തിയായി; മുൻ മുഖ്യമന്ത്രിയുടെ മകൾ ചോദ്യശരങ്ങൾക്ക് മുന്നിൽ എട്ടു മണിക്കൂറോളം

കൊച്ചി: സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട മാസപ്പടി കേസിൽ വീണയുടെ ഇന്നത്തെ ചോദ്യം ചെയ്യൽ അവസാനിച്ചു. എട്ടു മണിക്കൂറിലധികം നീണ്ട ചോദ്യം ചെയ്യലിനുശേഷം വീണ കൊച്ചിയിലെ ഇ.ഡി ഓഫീസിൽനിന്ന് മടങ്ങി. മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിച്ചില്ല. ഇന്ന് രാവിലെ 10:30-ഓടെ...

മന്ത്രി റോജി എം. ജോണിന്റെ ഓഫീസിലെ പുതിയ നിയമനം വിവാദത്തിൽ; അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിക്ക് ജമാഅത്തെ ഇസ്ലാമി ബന്ധമെന്ന് പരാതി

തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോണിന്റെ ഔദ്യോഗിക ഓഫീസിൽ നടന്ന ഏറ്റവും പുതിയ നിയമനം സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ രീതിയിലുള്ള വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. മന്ത്രിയുടെ പുതിയ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായി കായംകുളം...

ഇറാൻ ധാരണാപത്രം അന്തിമമല്ല: പാലിച്ചില്ലെങ്കിൽ തലയിൽ ബോംബിടും , വീണ്ടും ഭീഷണിയുമായി ട്രംപ്

പാരീസ്: ഇറാനുമായുള്ള സമാധാന കരാർ ഔദ്യോഗികമായി ഒപ്പുവെക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ വീണ്ടും ഭീഷണിസ്വരവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ധാരണാപത്രം അന്തിമമല്ലെന്ന് ചൂണ്ടിക്കാട്ടിയ ട്രംപ് ഇറാൻ അത് പാലിച്ചില്ലെങ്കിൽ അവരുടെ നെറുംതലയിൽ...

സംസ്ഥാനത്ത് കടുത്ത വൈദ്യുതി പ്രതിസന്ധി; ഈ മാസം 30 വരെ നിയന്ത്രണത്തിന് സാധ്യത

തിരുവനന്തപുരം: വൈദ്യുതി ലഭ്യതയിൽ രൂക്ഷമായ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് വൈദ്യുതി വിതരണത്തിൽ നിയന്ത്രണത്തിന് സാധ്യത. ഈ മാസം 30 വരെ വൈകുന്നേരം 6-നും രാത്രി 12-നുമിടയിൽ പരിമിതമായ തോതിൽ വൈദ്യുതി നിയന്ത്രണം...

ശിവസേന(യു.ബി.ടി.) പിളർന്നു; ഒമ്പതിൽ 6 എംപിമാരും സ്പീക്കർക്ക് കത്ത് നൽകി, ഉദ്ധവ് താക്കറെക്ക് വൻ തിരിച്ചടി

മുംബൈ: ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന (യു.ബി.ടി.) പിളർന്നതായി റിപ്പോർട്ടുകൾ. പാർട്ടിയുടെ ഒമ്പത് ലോക്‌സഭാംഗങ്ങളിൽ ആറുപേർ പ്രത്യേക ഗ്രൂപ്പായി പിരിഞ്ഞ് ലോക്‌സഭാ സ്പീക്കർ ഓം ബിർളയ്ക്ക് കത്ത് നൽകി. ഇവർ ബുധനാഴ്ച സ്പീക്കറെ...

Popular this week