FeaturedHome-bannerKeralaNews
മൂലമറ്റത്ത് തട്ടുകടയിൽ വെടിവെപ്പ്, ഒരാൾ കൊല്ലപ്പെട്ടു
ഇടുക്കി:മൂലമറ്റത്ത് തട്ടുകടയിൽ വെടിവെപ്പ്. ഒരാൾ കൊല്ലപ്പെട്ടു. മൂലമറ്റം കീരിത്തോട് സ്വദേശി സനലാണ് കൊല്ലപ്പെട്ടത്. മറ്റൊരാൾക്ക് കൂടി വെടിയേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. കടയിൽ ഭക്ഷണം കഴിക്കാനെത്തിയ ഒരാളാണ് വെടിയുതിർത്തത്. പ്രതിയെ തിരിച്ചറിഞ്ഞിട്ടില്ല.
ഭക്ഷണത്തെ ചൊല്ലിയുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. പ്രതി തോക്കുമായി വന്ന് വെടിയുതിർക്കുകയായിരുന്നു. പ്രതിക്കായി മുട്ടം പോലീസ് തിരച്ചിൽ ശക്തമാക്കി. ഇയാൾ പിടിയിലായതായി സൂചനയുണ്ട്. പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News