മാരുതി സുസുക്കി സി.എന്‍.ജി കാറുകളുടെ വില വര്‍ധിപ്പിച്ചു

ന്യൂഡല്‍ഹി: രാജ്യത്തെ ഒന്നാംനിര വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് സി.എന്‍.ജി കാറുകളുടെ വില വര്‍ധിപ്പിച്ചു. പുതിയ വിലകള്‍ ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

സി.എന്‍.ജി വാഹനങ്ങള്‍ക്ക് 15,000 രൂപവരെ ഇനി വിലകൂടും. നിര്‍മാണത്തിലെ ചെലവുകള്‍ വര്‍ധിച്ചതിനെ തുടര്‍ന്നാണ് വില വര്‍ധിപ്പിക്കാന്‍ തീരുമാനമായത്. പെട്രോള്‍ വാഹനങ്ങളുടെ വിലയും വൈകാതെ കൂട്ടുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News