കണ്ണൂരില്‍ ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് ഫേസ്ബുക്ക് കാമുകനൊപ്പം ഒളിച്ചോടിയ യുവതിയെ തിരുവനന്തപുരത്ത് നിന്ന് കണ്ടെത്തി

കണ്ണൂര്‍: കണ്ണൂരില്‍ നിന്ന് ഭര്‍ത്താവിനെയും കുട്ടിയേയും ഉപേക്ഷിച്ച് ഫേസ്ബുക്ക് കാമുകനുമായി ഒളിച്ചോടിയ യുവതിയെ തിരുവനന്തപുരം കിളിമാനൂര്‍ നിന്ന് കണ്ടെത്തി. ഇരുപത് ദിവസത്തെ അന്വേഷണത്തിന് ഒടുവിലാണ് യുവതിയെ കണ്ടെത്തിയത്. യുവതി നേരത്തെ ബാംഗളൂരിലെ ഒരു കോള്‍ സെന്ററിലാണ് ജോലി ചെയ്തിരുന്നത്.

എന്നാല്‍ ഭര്‍ത്താവുമായി പിണങ്ങി ബാംഗളൂരില്‍ ജോലി അന്വേഷിച്ച് പോവുകയാണെന്ന് പറഞ്ഞാണ് യുവതി വീട്ടില്‍ നിന്ന് ഇറങ്ങിയത്. ഭര്‍ത്താവിന്റെ പരാതിയെ തുടര്‍ന്ന് പോലീസ് കേസ് എടുത്ത് അന്വേഷണം നടത്തവേ യുവതി കര്‍ണാടകത്തില്‍ ഉണ്ടെന്ന് സൂചന ലഭിച്ചിരുന്നു. എന്നാല്‍ അതിവിദഗ്ധമായി യുവതി സിം കാര്‍ഡ് ഉപേക്ഷിച് കര്‍ണാടക സിം ഉപയോഗിച്ചു തുടങ്ങിയിരുന്നു.

എന്നാല്‍ കഴിഞ്ഞ ദിവസം യുവതി തന്റെ ഫോണ്‍ ഉപയോഗിച്ച് തിരുവന്തപുരത്തെ ഒരു യുവതിയെ വിളിച്ചിരുന്നു. ഈ നമ്പര്‍ പിന്തുടര്‍ന്ന് പോലീസ് കിളിമാനൂരില്‍ എത്തി യുവതിയെ കണ്ടെത്തുകയായിരുന്നു. കിളിമാനൂരിലെ ബാര്‍ തൊഴിലാളിയായ യുവാവിനൊപ്പം താമസിക്കുകയായിരുന്ന യുവതി.

ഫേസ്ബുക്കിലൂടെയാണ് യുവാവിനെ പരിചയപ്പെട്ടതെന്ന് യുവതി പറഞ്ഞു. യുവാവിന്റെ സഹോദരിയെ യുവതി ഫോണില്‍ വിളിച്ചതാണ് അന്വേഷണത്തിന് സഹായകമായത്. പയ്യന്നൂര്‍ സി.ഐ എം.സി.പ്രമോദിന്റെ മേല്‍നോട്ടത്തില്‍ എസ്.ഐ കെ.ടി. ബിജിത്തിന്റെ നേത്യത്വത്തിലുള്ള അന്വേഷണ സംഘമാണ് യുവതിയെ കണ്ടെത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News