27.9 C
Kottayam
Saturday, May 4, 2024

ക്രൈസ്തവ വിഭാഗങ്ങളോട് പാണക്കാട് കുടുംബത്തിന് എന്നും ആദരവും സ്‌നേഹവും; ഹാഗിയ സോഫിയ തെറ്റിദ്ധരിക്കപ്പെട്ടു: ശിഹാബ് തങ്ങൾ

Must read

മലപ്പുറം:തെരഞ്ഞെടുപ്പ് അടുത്തതോടെ ഹാഗിയ സോഫിയ പ്രസ്താവനയില്‍ വിശദീകരണവുമായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. ചന്ദ്രികയില്‍ താന്‍ എഴുതിയ ലേഖനം തെറ്റിദ്ധരിക്കപ്പെട്ടതാണെന്ന് അദ്ദേഹം ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ ആഭിമുഖത്തിൽ വ്യക്തമാക്കി.

ക്രൈസ്തവ വിഭാഗങ്ങളെ വേദനിപ്പിക്കാന്‍ ഉദ്ദേശമുണ്ടായിരുന്നില്ല. ഹാഗിയ സോഫിയ ലേഖനം തെറ്റിദ്ധരിക്കപ്പെടുകയായിരുന്നു. ക്രൈസ്തവ വിഭാഗങ്ങളോട് ആദരവും സ്‌നേഹവുമാണ് പാണക്കാട് കുടുംബത്തിന്. മലപ്പുറം ടൗണില്‍ ക്രിസ്ത്യന്‍ പള്ളി പണിയാനുള്ള തടസം പരിഹരിച്ചത് തന്റെ പിതാവാണ്. ക്രൈസ്തവരുടെ ആവശ്യങ്ങള്‍ പരിഹരിക്കാന്‍ യുഡിഎഫ് പ്രതിജ്ഞാബദ്ധമാണെന്നും തങ്ങൾ വ്യക്തമാക്കി.

<

അന്നത്തെ വിധിയിലെ പ്രസക്ത ഭാഗങ്ങള്‍ എഴുതുക മാത്രമാണ് ചെയ്തത്. ഹാഗിയ സോഫിയയില്‍ താന്‍ പോയിട്ടുണ്ട്. ആദ്യം അവിടെ ക്രൈസ്തവ ദേവാലയമായിരുന്നു. പിന്നെ മുസ്ലിം ഭരണം വനന്നതോടെ മുസ്ലിം പള്ളിയായെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഹാഗിയ സോഫിയാ മ്യൂസിയം മുസ്ലിം പള്ളിയാക്കിയതിനെ ചന്ദ്രികയില്‍ എഴുതിയ ലേഖനത്തിലൂടെയാണ് ശിഹാബ് തങ്ങള്‍ പിന്തുണച്ചിരുന്നു. കിഴക്കന്‍ മതേതരത്വത്തിന്റെ ഉദാഹരണമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. ഇതിനെതിരെ വ്യാപകമായി പ്രതിഷേധം ഉടലെടുക്കുകയും ചെയ്തിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week