തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ മാര്‍ക്കറ്റുകളില്‍ വന്‍ തിരക്ക്. സംസ്ഥാനത്ത് ഭക്ഷ്യ ക്ഷാമം ഉണ്ടാകുമോ എന്ന ഭീതിയിലാണ് ജനങ്ങള്‍. എന്നാല്‍ അവശ്യവസ്തുക്കള്‍ ലഭ്യമാക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. അവശ്യവസ്തുക്കള്‍ വില്‍പന നടത്തുന്ന വ്യാപര സ്ഥാപനങ്ങളെയും ലോക്ക് ഡൗണില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
എറണാകുളം പച്ചക്കറി മാര്‍ക്കറ്റില്‍ ഇന്നലെ രാത്രി വലിയ തിരക്കാണ് അനുഭവപ്പെട്ടത്. അവശ്യവസ്തുക്കളുടെ ക്ഷാമം ഉണ്ടാകുമോ എന്ന ആശങ്കയിലാണ് ചിലര്‍ രാത്രി തന്നെ മാര്‍ക്കറ്റിലേക്ക് എത്തിയത്. സംസ്ഥാനത്ത് ഭക്ഷ്യ ക്ഷാമം ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നു. കടകളില്‍ തിരക്ക് സൃഷ്ടിക്കുന്നതും സാധനങ്ങള്‍ അനാവശ്യമായി വാങ്ങി കൂട്ടുന്നതും ഒഴിവാക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം.