28.4 C
Kottayam
Saturday, June 6, 2026

കെ.ബാബുവിനായി തൃപ്പുണിത്തുറയിൽ പ്രകടനം

Must read

കൊച്ചി:തൃപ്പൂണിത്തുറയിൽ കെ.ബാബുവിനെ സ്ഥാനാർഥിയാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകരുടെ പ്രകടനം. തൃപ്പൂണിത്തുറ, പള്ളുരുത്തി, ഇടക്കൊച്ചി, മുളന്തുരുത്തി എന്നിവിടങ്ങളിലാണ് പ്രകടനം നടന്നത്. കോൺഗ്രസ് പ്രവർത്തകർക്കൊപ്പം കെ.എസ്.യു., യൂത്ത് കോൺഗ്രസ്, ഐ.എൻ.ടി.യു.സി. അംഗങ്ങളും ചേർന്നാണ് പ്രകടനം നടത്തിയത്.

ബാബുവിനെ ഒഴിവാക്കി മണ്ഡലത്തിൽ കോൺഗ്രസ് മറ്റൊരു സ്ഥാനാർഥിയെ നിർത്തേണ്ടതില്ലെന്നാണ് പ്രവർത്തകർ പറയുന്നത്. ബാബുവിന് ഇത്തവണ സീറ്റില്ലെന്നും മറ്റൊരാളാകും സ്ഥാനാർഥിയാവുക എന്നും വാർത്തകൾ പുറത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് തൃപ്പൂണിത്തുറ മണ്ഡലത്തിന്റെ വിവിധഭാഗങ്ങളിൽ ഇന്ന് പ്രകടനം നടക്കുന്നത്.

ഇറക്കുമതി സ്ഥാനാർഥികളെ വേണ്ടെന്നും സ്വരാജിനെ പോലൊരാളെ അട്ടിമറിക്കണമെങ്കിൽ ബാബു തന്നെ വേണമെന്നും പ്രകടനത്തിൽ പങ്കെടുത്ത പ്രവർത്തകരിൽ ഒരാൾ പറഞ്ഞു. ഇറക്കുമതി സ്ഥാനാർഥിയെ ഒന്നടങ്കം ബഹിഷ്കരിച്ചിരിക്കുമെന്നും അതിൽ ഒരു മാറ്റവും പ്രതീക്ഷിക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വയനാട്ടിൽ നാളെ റെഡ് അലർട്ട്; മേപ്പാടിയിൽ കർശന നിയന്ത്രണങ്ങൾ, റിസോർട്ടുകളും ഹോംസ്റ്റേകളും അടച്ചിടാൻ ഉത്തരവ്

കൽപ്പറ്റ: സംസ്ഥാനത്ത് കാലവർഷം അതീവ കനക്കുന്ന പശ്ചാത്തലത്തിൽ വടക്കൻ മലയോര ജില്ലയായ വയനാട്ടിൽ നാളെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഔദ്യോഗികമായി റെഡ് അലർട്ട് പ്രഖ്യാപിച്ചു. കനത്ത പ്രകൃതിദുരന്ത സാധ്യതകൾ നിലനിൽക്കുന്ന ഈ പ്രത്യേക...

പെരുമ്പാവൂരിലെ പരസ്യ ലഹരി ഉപയോഗം പോലീസിന്റെ ശ്രദ്ധയിൽപ്പെടുത്തി നടൻ ഉണ്ണി മുകുന്ദൻ; മണിക്കൂറുകൾക്കകം പ്രതികൾ പിടിയിൽ, മാതൃകയായി താരം

പെരുമ്പാവൂർ: പെരുമ്പാവൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾ പൊതുസ്ഥലത്ത് വെച്ച് അതീവ ഭീതിജനകമായ രീതിയിൽ പരസ്യമായി മാരക ലഹരിമരുന്ന് ഉപയോഗിക്കുന്നത് കേരള പൊലീസിന്റെ ശ്രദ്ധയിൽപ്പെടുത്തി പ്രമുഖ നടൻ ഉണ്ണി മുകുന്ദൻ. തദ്ദേശീയമായി രൂപീകരിച്ച ‘പെരുമ്പാവൂർ...

നിലവിളക്ക് കൊളുത്തൽ വിവാദം: ഫാത്തിമ തഹ്ലിയ എംഎൽഎയെ തിരുത്തി സമസ്ത; ‘വെളിച്ചം ലഭിക്കാനുളള ഉപാധിയെന്ന നിലയിൽ അനുവദനീയം’; മതപരമായ ചടങ്ങെങ്കില്‍ വര്‍ജ്ജിക്കണം

കോഴിക്കോട്: പേരാമ്പ്രയിലെ ഒരു പൊതു ചടങ്ങിൽ നിലവിളക്കു കൊളുത്തിയതുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വലിയ വിവാദത്തിൽ പേരാമ്പ്ര എംഎൽഎ ഫാത്തിമ തഹ്‌ലിയയെ പൂർണ്ണമായി തിരുത്തിക്കൊണ്ട് സമസ്ത നേതൃത്വം ഔദ്യോഗികമായി രംഗത്തെത്തി. പേരാമ്പ്രയിലെ ഒരു പ്രമുഖ...

ഡൽഹിയിൽ നാളെ സിജെപി പ്രതിഷേധം; അണികൾക്കായി കർശന മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി, സുരക്ഷ ശക്തമാക്കി പോലീസ്

ഡൽഹി: രാജ്യതലസ്ഥാനത്ത് നാളെ നടക്കാനിരിക്കുന്ന വിപുലമായ പ്രതിഷേധ പരിപാടികളുടെ പശ്ചാത്തലത്തിൽ കോക്രോച്ച് ജനത പാർട്ടി (സിജെപി) തങ്ങളുടെ അണികൾക്കായി പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ ഔദ്യോഗികമായി പുറത്തിറക്കി. നാളെ രാവിലെ കൃത്യം 9 മണിക്ക് ആരംഭിക്കുന്ന...

മെമ്മറി കാർഡ് വിവാദം: വിചാരണക്കോടതി റിപ്പോർട്ട് റദ്ദാക്കണമെന്ന് അതിജീവിത; പുതിയ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നീതിക്കുവേണ്ടിയുള്ള തങ്ങളുടെ കടുത്ത നിയമപോരാട്ടം ഒരിയ്ക്കലും അവസാനിപ്പിക്കാൻ തയ്യാറാകാതെ വീണ്ടും ശക്തമായ നിയമനടപടികളുമായി അതിജീവിത മുന്നോട്ട്. കേസിലെ അതീവ സുപ്രധാന തെളിവായ ആക്രമണ ദൃശ്യങ്ങളുള്ള മെമ്മറി കാർഡിലെ...

Popular this week