കൊച്ചി: മരട് ഫ്ളാറ്റ് പൊളിക്കലിനെതിരെ പ്രതിഷേധവുമായി പരിസരവാസികള്‍. സുരക്ഷ ഉറപ്പാക്കാതെ കെട്ടിടം പൊളിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രദേശവാസികള്‍ രംഗത്തെത്തിയിരിക്കുന്നത്. ഫ്ളാറ്റ് പൊളിക്കുമ്പോള്‍ അപകട സാധ്യത കൂടുതലാണെന്നും ആല്‍ഫ സെറിന്‍ ഫ്ളാറ്റിലെ ഇരുനില കെട്ടിടം പൊളിച്ചതിനെ തുടര്‍ന്ന് പരിസരത്തെ വീടിന് വിള്ളല്‍ സംഭവിച്ചതായും അവര്‍ പറയുന്നു.
പൊളിക്കുന്നതിനിടെ സമീപവാസികളുടെ പ്രതിഷേധം ശക്തമായതോടെ നഗരസഭ ചെയര്‍പേഴ്സണ്‍ എത്തി പൊളിക്കല്‍ നിര്‍ത്തിവെപ്പിച്ചു. ആല്‍ഫ സെറിന്‍ ഇരട്ട കെട്ടിടത്തിന് സമീപത്തെ താമസക്കാരിയായ ഹര്‍ഷമ്മയുടെ വീട്ടിന് സമീപത്തേക്കാണ് ഫ്ളാറ്റുകളില്‍ നിന്നും ചുവരുകളുടെ അവശിഷ്ടം തെറിച്ചുവീണത്.
കഴിഞ്ഞ ദിവസം ഇവരുടെ പേരക്കുട്ടികള്‍ മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെയാണ് ഫ്ളാറ്റുകളില്‍ നിന്നും ചുവരുകളുടെ അവശിഷ്ടം മുറ്റത്തേക്ക് തെറിച്ചുവീണത്. ഇന്ന് രാവിലെ ഫ്ളാറ്റിലെ സ്വിമ്മിംഗ് പൂളിനോട് ചേര്‍ന്ന ഇരുനില കെട്ടിട്ടം നിലപതിച്ചപ്പോള്‍ വീടിനും വിള്ളല്‍ വീണെന്നാണ് പരാതി.