CrimeKeralaNews

മരട് അനീഷും കൂട്ടാളികളും മയക്കുമരുന്നുമായി അറസ്‌റ്റിൽ; പിടിയിലായത്‌ ആലപ്പുഴയിൽ ഹൗസ് ബോട്ടിൽ നിന്ന്

ആലപ്പുഴ : ഗുണ്ടാത്തലവനും നിരവധി ക്രിമിനൽകേസുകളിലെ പ്രതിയുമായ മരട് അനീഷ് എന്ന ആനക്കാട്ടിൽ അനീഷ് ആന്റണിയെയും (37) കൂട്ടാളികളെയും മയക്കുമരുന്നുമായി പുന്നമടയിൽനിന്ന്‌ പൊലീസ് അറസ്‌റ്റ്‌ ചെയ്‌തു.

ഇവർവന്ന ആഡംബരകാറിൽനിന്ന്‌ എംഡിഎംഎ മയക്കുമരുന്നു കണ്ടെടുത്തു. അനീഷിനെ കൂടാതെ തൃപ്പൂണിത്തറ ശിവസദനം വീട്ടിൽകരുൺ(28), കഞ്ഞിക്കുഴി മായിത്തറ കൊച്ചുവെളി ഹൗസിൽഅരുൺ(34) എന്നിവരാണ്‌ പിടിയിലായത്‌.

മരട് അനീഷും രണ്ടുപേരും ആഡംബരകാറിലും സംഘാംഗങ്ങളായ 17 പേർ മറ്റു വാഹനങ്ങളിലുമാണ് എത്തിയത്. സുഹൃത്തിന്റെ പിറന്നാൾ ഹൗസ് ബോട്ടിൽ ആഘോഷിക്കാൻ എത്തിയതെന്നാണ് ഇവർ പൊലീസിനോട് പറഞ്ഞത്.

അതിനോടൊപ്പം മയക്കുമരുന്ന് ഇടപാട്‌ നടത്തുകയെന്ന ലക്ഷ്യവും ഇവരുടെ ആലപ്പുഴ യാത്രയ്‌ക്ക് പിന്നിലുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് ചൊവ്വ രാവിലെ മുതൽ നാർക്കോട്ടിക്‌ വിഭാഗം ഉദ്യോഗസ്ഥർ പുന്നമടയിലും പരിസരത്തും നിരീക്ഷണത്തിനുണ്ടായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker