എത്തിയത് ആറു പേരടങ്ങുന്ന സംഘം; രക്ഷപ്പെട്ട അഞ്ച് മാവോയിസ്റ്റുകളില്‍ ഒരാള്‍ക്ക് പരിക്ക്

വയനാട്: തണ്ടര്‍ ബോള്‍ട്ടിനു നേരെ വെടിവച്ചത് മാവോയിസ്റ്റുകളാണെന്ന് പോലീസ്. മാവോയിസ്റ്റ് സംഘത്തില്‍ ആറു പേരാണ് ഉണ്ടായിരുന്നത്. ഇതില്‍ ഒരാള്‍ കൊല്ലപ്പെട്ടു. അഞ്ച് പേര്‍ രക്ഷപെട്ടു. ഇതില്‍ ഒരാള്‍ക്ക് പരിക്കേറ്റുവെന്നും വയനാട് എസ്.പി പറഞ്ഞു.

മഞ്ചക്കണ്ടി ഏറ്റുമുട്ടല്‍ കൊലയുടെ വാര്‍ഷികത്തില്‍ മാവോയിസ്റ്റുകള്‍ ആക്രമണത്തിനു പദ്ധതിയിട്ടിരുന്നു. പോലീസ്, വനം ഓഫീസുകള്‍ ആക്രമിക്കാന്‍ തയാറെടുത്തിരുന്നു. ഇതേ തുടര്‍ന്നാണ് തണ്ടര്‍ബോള്‍ട്ട് സുരക്ഷ ശക്തമാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News