വയനാട്: വയനാട് ബീനാച്ചി ജനവാസ മേഖലയില്‍ കടുവയും കടുവ കുട്ടികളും. ഇന്ന് രാവിലെ 11 മണിയോടെ ബീനാച്ചി റേഷന്‍ കടയുടെ പുറകിലെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലാണ് കടുവയേയും രണ്ട് കുട്ടികളേയും കണ്ടത്.
തുടര്‍ന്ന് വനം വകുപ്പ്, പോലീസ്, ജനപ്രതിനിധികളും സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു വരുകയാണ്. പൊതുജനം ജാഗ്രത പാലിക്കാന്‍ പോലീസ് ഉച്ചഭാഷിണിയിലൂടെ സന്ദേശവും നല്‍കി വരുകയാണ്.
കഴിഞ്ഞ ആഴ്ച വയനാട്ടില്‍ നിന്ന് നെയ്യാറിലെത്തിച്ച കടുവ ചാടിപ്പോയതും ഏറെ ആശങ്കയുണ്ടാക്കിയിരുന്നു. സഫാരി പാര്‍ക്കിലെ കൂട്ടില്‍ നിന്നാണ് കടുവ രക്ഷപ്പെട്ടത്. അടുത്ത ദിവസം മയക്കുവെടി വച്ചാണ് കടുവയെ പിടികൂടിയത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News