ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളായ മനുവും ശ്യാമയും വിവാഹിതരായി

തിരുവനന്തപുരം: ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളായ മനുവും ശ്യാമയും വിവാഹിതരായി. പത്തുവര്‍ഷത്തിലധികമായി പരസ്പരം അറിയുന്ന ഇരുവരും 2017ലാണ് ഇരുവരും പ്രണയം തുറന്നുപറഞ്ഞത്. രണ്ട് വീട്ടുകാരുടെയും പൂര്‍ണ സമ്മതത്തോടെ പ്രിയപ്പെട്ടവരുടെയെല്ലാം സാന്നിധ്യത്തില്‍ ഇന്ന് ഇടപ്പഴിഞ്ഞി അളകാപുരി ഓഡിറ്റോറിയത്തില്‍ വച്ചായിരുന്നു വിവാഹം.

ടെക്നോപാര്‍ക്കില്‍ സീനിയര്‍ എച്ച്.ആര്‍. എക്‌സിക്യുട്ടീവാണ് തൃശ്ശൂര്‍ സ്വദേശി മനു കാര്‍ത്തിക. സാമൂഹികസുരക്ഷാ വകുപ്പില്‍ ട്രാന്‍സ്ജെന്‍ഡര്‍ സെല്ലിലെ സ്റ്റേറ്റ് പ്രോജക്ട് കോ-ഓര്‍ഡിനേറ്ററും ആക്ടിവിസ്റ്റുമായ ശ്യാമ എസ് പ്രഭ തിരുവനന്തപുരം സ്വദേശിയാണ്.

മറ്റ് പല ട്രാന്‍സ്‌ജെന്‍ഡര്‍ വിവാഹങ്ങളും മുമ്പ് നടന്നിട്ടുണ്ടെങ്കിലും അതൊക്കെ രേഖകളിലെ ആണ്‍-പെണ്‍ ഐഡന്റിറ്റി ഉപയോഗിച്ചാണ് വിവാഹം രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തിത്വത്തില്‍ നിന്നു കൊണ്ട് തന്നെ വിവാഹം ചെയ്യാനായിരുന്നു ഇവരുടെ തീരുമാനം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News