രാഖി സാവന്തും ഭര്‍ത്താവും പിരിയുന്നു; പ്രഖ്യാപനം പ്രണയദിനത്തില്‍

ബോളിവുഡ് താരം രാഖി സാവന്തും ഭര്‍ത്താവ് റിതേഷ് സിംഗും പിരിയുന്നു. രാഖി തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്. രാഖിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിന്റഎ പൂര്‍ണ രൂപം: ‘പ്രിയ ആരാധകരെ. ഞാനും റിതേഷും ബന്ധം വേര്‍പ്പെടുത്തുകയാണ്. ബിഗ് ബോസ് ഷോയ്ക്ക് ശേഷം എന്റെ നിയന്ത്രണത്തിലല്ലാത്ത പല കാര്യങ്ങളും ജീവിതത്തില്‍ സംഭവിച്ചു.

അഭപ്രായ വ്യത്യാസങ്ങളെ മറികടക്കാന്‍ ഞങ്ങള്‍ ശ്രമിച്ചുവെങ്കിലും അവയൊന്നും വിജയിച്ചില്ല. പിരിയുന്നതാണ് ഞങ്ങള്‍ ഇരുവര്‍ക്കും നല്ലതെന്ന് മനസിലാക്കുന്നു. വാലന്റൈന്‍സ് ദിനത്തിന് തൊട്ട് മുന്‍പേ തന്നെ ഇത് സംഭവിച്ചതില്‍ എനിക്ക് അതിയായ ദുഃഖവും വേദനയുമുണ്ട്. റിതേഷിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു.

1997 ലെ അഗ്‌നിചക്ര എന്ന ബോളിവുഡ് ചിത്രത്തിലൂടെയാണ് രാഖി സാവന്ത് സിനിമാ ലോകത്ത് എത്തുന്നത്. മേ ഹൂ നാ, ദില്‍ ബോലെ ഹഡിപ്പ, മേരെ ബ്രദര്‍ കി ദുല്‍ഹന്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News