24.1 C
Kottayam
Friday, June 5, 2026

പ്രണയ ദിനത്തില്‍ ചാക്കോച്ചന്റെ റൊമാന്‍സ്; ഒറ്റിലെ ആദ്യഗാനം പുറത്തിറങ്ങി

Must read

കുഞ്ചാക്കോ ബോബനും അരവിന്ദ് സാമിയും ആദ്യമായി ഒന്നിക്കുന്ന ഒറ്റ് എന്ന സിനിമയിലെ ആദ്യ ഗാനം പുറത്തിറങ്ങി. വാലന്റൈന്‍സ് ദിനത്തില്‍ പുറത്തിറങ്ങിയ ഒരേ നോക്കില്‍ എന്ന് തുടങ്ങുന്ന റൊമാന്റിക് മെലഡി ഗാനം ആലപിച്ചിരിക്കുന്നത് ശ്വേത മോഹനാണ്. തീവണ്ടി എന്ന ചിത്രത്തിന് ശേഷം ഫെല്ലിനി സംവിധാനം ചെയ്യുന്ന ഒറ്റ് തമിഴിലും ഒരേ സമയം ഒരുങ്ങുന്നുണ്ട്. തമിഴില്‍ രെണ്ടഗം എന്ന പേരിലാണ് ഒരുങ്ങുന്നത്.

ആമിന റഫീഖാണ് തമിഴിലെ ഗാനം ആലപിച്ചിരിക്കുന്നത്. ചിത്രത്തിലെ ചാക്കോച്ചന്റെ വേറിട്ട ഗെറ്റപ്പ് ശ്രദ്ധയാകര്‍ഷിച്ചിരുന്നു. 25 വര്‍ഷങ്ങള്‍ക്ക് ശേഷം അരവിന്ദ് സാമി മലയാളത്തിലെത്തുന്ന ചിത്രത്തില്‍ ജാക്കി ഷെറോഫും ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചാക്കോച്ചന്‍ സിനിമയിലെത്തി 25 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ആദ്യതമിഴ് സിനിമ പുറത്തിറങ്ങുന്നത്. ചിത്രത്തില്‍ തെലുങ്ക് താരം ഈഷ റെബ്ബയാണ് നായിക.

അടുകളം നരേന്‍, അമാല്‍ഡ ലിസ്, ജിന്‍സ് ഭാസ്‌കര്‍, സിയാദ് യദു, അനീഷ് ഗോപാല്‍, ലബാന്‍ റാണെ, ശ്രീകുമാര്‍ മേനോന്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദി ഷോ പീപ്പിള്‍ ന്റെ ബാനറില്‍ തമിഴ് താരം ആര്യയും ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ഷാജി നടേശനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. തമിഴിലെയും മലയാളത്തിലെയും പ്രമുഖ താരങ്ങള്‍ ചിത്രത്തിന്റെ ഭാഗമാവുന്നുണ്ട്. ത്രില്ലര്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ എസ്.സഞ്ജീവാണ്.

സംഗീതവും ബി.ജി.എമ്മും നിര്‍വഹിച്ചിരിക്കുന്നത് എ.എച്ച് കാശിഫാണ്. വിനായക് ശശികുമാറിന്റെതാണ് വരികള്‍. ഛായാഗ്രാഹണം- ഗൗതം ശങ്കര്‍. എഡിറ്റിങ്ങ്- അപ്പു ഭട്ടതിരി. ആക്ഷന്‍: സ്റ്റണ്ട് സില്‍വ. വസ്ത്രാലങ്കാരം സ്റ്റെഫി സേവ്യര്‍. മെയ്ക്കപ്പ്- റോണക്‌സ് സേവ്യര്‍. സൗണ്ട് ഡിസൈണര്‍ രംഗനാഥ് രവി. കലാസംവിധാനം: സുഭാഷ് കരുണ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: സ്യമന്തക് പ്രദീപ്, കൊറിയോഗ്രാഫര്‍: സജ്‌ന നജാം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സുനിത് ശങ്കര്‍, കാസ്റ്റിംഗ് ഡയറക്ടര്‍: ഷനീം സാവേദ്, റീ-റെക്കോര്‍ഡിംഗ് മിക്‌സര്‍: കണ്ണന്‍ ഗണപത്, സ്റ്റില്‍സ്: റോഷ് കൊളത്തൂര്‍, ഢഎത: പ്രോമിസ്, ഡിസൈനുകള്‍: യെല്ലോടൂത്ത്‌സ്, കളറിംഗ്: ആക്ഷന്‍ ഫ്രെയിംസ് മീഡിയ. കളറിസ്റ്റ്: സുജിത്ത് സദാശിവന്‍, അഡീഷണല്‍ ഛായാഗ്രഹണം: വിജയ്

- Advertisement -

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സുനിത് ശങ്കര്‍. ലൈന്‍ പ്രൊഡ്യൂസര്‍ മിഥുന്‍ എബ്രഹാം. പി.ആര്‍.ഒ ആതിര ദില്‍ജിത്ത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week