24.1 C
Kottayam
Friday, June 5, 2026
No menu items!

വടക്കന്‍ കേരളത്തില്‍ 32 സീറ്റുകളില്‍ 27ലും എല്‍.ഡി.എഫിന് വിജയസാധ്യത, മഞ്ചേശ്വരം ബി.ജെ.പിക്ക്; മനോരമ സര്‍വ്വെ

Must read

കോഴിക്കോട്: വടക്കന്‍ കേരളത്തില്‍ എല്‍.ഡി.എഫിന് മുന്‍തൂക്കമെന്ന് അഭിപ്രായ സര്‍വേ. വടക്കന്‍ കേരളത്തിലെ നാല് ജില്ലകളിലെ 32 സീറ്റുകളില്‍ 27 ലും എല്‍ഡിഎഫിന് വിജയസാധ്യതയെന്ന് അഭിപ്രായ സര്‍വെ ചൂണ്ടിക്കാട്ടുന്നു. മനോരമ ന്യൂസും വിഎംആറും സംഘടിപ്പിച്ച അഭിപ്രായ സര്‍വേയാണ് ഉത്തരകേരളത്തില്‍ എല്‍ഡിഎഫ് മുന്നേറ്റം പ്രവചിക്കുന്നത്.

മഞ്ചേശ്വരത്ത് എന്‍ഡിഎയുടെ വിജയവും സര്‍വെ പ്രവചിക്കുന്നു. കോഴിക്കോട് ജില്ലയില്‍ എല്ലാ സീറ്റിലും ഇടതുമുന്നണിയാണ് മുന്നിലെന്ന് സര്‍വേ അഭിപ്രായപ്പെടുന്നു. കോഴിക്കോട് നോര്‍ത്ത്, സൗത്ത്, എലത്തൂര്‍ മണ്ഡലങ്ങളില്‍ ശ്രദ്ധേയമായ പോരാട്ടമാണ് നടക്കുന്നത്. കോഴിക്കോട് നോര്‍ത്തിലും എലത്തൂരിലും എല്‍ഡിഎഫിന് പിന്നിലെങ്കിലും എന്‍ഡിഎയും യുഡിഎഫും ഒപ്പത്തിനൊപ്പമാണ്.

കൊടുവള്ളിയില്‍ കാരാട്ട് റസാഖ് കനത്ത മത്സരം നേരിടുമെന്നും സര്‍വേ പ്രവചിക്കുന്നു. സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് ഏറെ പ്രതിഷേധങ്ങള്‍ നടന്ന കുറ്റ്യാടി ഇടതുമുന്നണി തിരിച്ചുപിടിക്കുമെന്ന് സര്‍വേ പ്രവചിക്കുന്നു. വടകരയില്‍ കെ കെ രമയുടെ സ്ഥാനാര്‍ത്ഥിത്വ പ്രഖ്യാപനത്തിന് മുമ്പാണ് സര്‍വേ നടന്നത്. കാസര്‍കോട് ജില്ലയില്‍ രണ്ട് സീറ്റില്‍ എല്‍ഡിഎഫിനും രണ്ട് സീറ്റ് യുഡിഎഫിനും സാധ്യത പ്രവചിക്കുന്നു.

ഉദുമയും കാഞ്ഞങ്ങാടും ഇടതിനൊപ്പമെന്നും, തൃക്കരിപ്പൂരില്‍ യുഡിഎഫിന് നേരിയ മേല്‍ക്കൈയും സര്‍വേ പ്രവചിക്കുന്നു. മഞ്ചേശ്വരത്ത് ബിജെപി മുന്നേറ്റമെന്നും സര്‍വേ അഭിപ്രായപ്പെടുന്നു. കണ്ണൂരിലെ 11 മണ്ഡലങ്ങളില്‍ ഒന്‍പതില്‍ എല്‍ഡിഎഫും രണ്ടില്‍ യുഡിഎഫും മുന്നിലെത്തുമാണ് അഭിപ്രായ സര്‍വെയുടെ കണ്ടെത്തല്‍. ഇരിക്കൂര്‍, അഴീക്കോടും യുഡിഎഫ് നിലനിര്‍ത്തും.

- Advertisement -

കൂത്തുപറമ്പില്‍ എന്‍ഡിഎ രണ്ടാംസ്ഥാനത്ത് എത്തുമെന്നും സര്‍വെ പ്രവചിക്കുന്നു. വയനാട്ടില്‍ മൂന്ന് നിയമസഭാ മണ്ഡലങ്ങളും ഇടതുമുന്നണി നേടുമെന്നാണ് പ്രവചനം. വോട്ട് വിഹിതത്തില്‍ യുഡിഎഫിനുമേല്‍ എല്‍ഡിഎഫിന് 22.40 ശതമാനം ലീഡാണ് സര്‍വെ പ്രവചിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘സതീശൻ മുൻപ് പറഞ്ഞ പലതും കള്ളം’; ധവളപത്രം മുൻനിർത്തി മുൻ ധനമന്ത്രിയുടെ മറുപടി

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ധനസ്ഥിതി സംബന്ധിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ പുറത്തിറക്കിയ ധവളപത്രത്തിനെതിരെ കടുത്ത വിമർശനങ്ങളുമായി മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ രംഗത്തെത്തി. ഈ വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഇപ്പോൾ...

അണ്ണാമലൈ ബിജെപി വിടും; നാളെ പ്രഖ്യാപനം, അമിത് ഷായുമായുള്ള ചർച്ചയും ഫലം കണ്ടില്ല

ചെന്നൈ: തമിഴ്നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈയുടെ ഭാവിപരിപാടികളെക്കുറിച്ചുള്ള അഭ്യൂഹങ്ങളാണ് ഇപ്പോൾ തമിഴ്‌നാട്ടിലും ഡൽഹിയിലും. നാളെ(ജൂൺ അഞ്ചിന്) ചെന്നൈയിൽവെച്ച് അദ്ദേഹം നിർണായകമായ രാഷ്ട്രീയ പ്രഖ്യാപനം നടത്തുമെന്നും ബിജെപിയിൽ നിന്നുള്ള അദ്ദേഹത്തിന്റെ വിടവാങ്ങൽ...

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

Popular this week