FeaturedHome-bannerKeralaNews

വടകരയില്‍ ശൈലജ,പാലക്കാട് വിജയരാഘവന്‍; കണ്ണൂരും ആലത്തൂരും ഒപ്പത്തിനൊപ്പം, അട്ടിമറികള്‍ പ്രവചിച്ച് മനോരമ ന്യൂസ് എക്‌സിറ്റ്‌പോള്‍

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് 2024 ൽ കേരളത്തിൽ യുഡിഎഫിന് മേൽക്കൈ പ്രവചിച്ച് എക്സിറ്റ് പോൾ. മനോരമ ന്യൂസ് – വിഎംആർ എക്സിറ്റ് പോളിൻ്റേതാണ് പ്രവചനം. യുഡിഎഫ് 16 മുതൽ 18 സീറ്റുകളിൽ വരെ വിജയിച്ചേക്കാമെന്നാണ് പ്രവചനം. അതേസമയം എൽഡിഎഫ് രണ്ട് മുതൽ നാല് സീറ്റിൽ വരെ വിജയിച്ചേക്കാമെന്നും എക്സിറ്റ് പോൾ പ്രവചിക്കുന്നു. ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ കേരളത്തിൽ ഇക്കുറിയും അക്കൗണ്ട് തുറക്കില്ലെന്നും എക്സിറ്റ് പോൾ പ്രവചിക്കുന്നു. മണ്ഡലം തിരിച്ചുള്ള എക്സിറ്റ് പോൾ പ്രവചനം ചുവടെ.

തിരുവനന്തപുരം

തിരുവനന്തപുരം ലോക്സഭാ മണ്ഡലം സിറ്റിങ് എംപിയും യുഡിഎഫ് സ്ഥാനാർഥിയുമായ ശശി തരൂർ നിലനിർത്തുമെന്ന് എക്സിറ്റ് പോൾ. എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിനാണ് രണ്ടാം സ്ഥാനം. എൽഡിഎഫ് സ്ഥാനാർഥി പന്ന്യൻ രവീന്ദ്രൻ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നും എക്സിറ്റ് പോൾ പ്രവചിക്കുന്നു. തരൂരിന് 37.86 വോട്ട് ശതമാനമാണ് ആണ് പ്രവചിക്കുന്നത്. രാജീവ് ചന്ദ്രശേഖറിന് 35.25 ഉം പന്ന്യൻ രവീന്ദ്രന് 25.58 ഉം വോട്ട് ശതമാനം പ്രവചിക്കുന്നു.

കാസർകോട്

കാസർകോട് ലോക്സഭാ മണ്ഡലം സിറ്റിങ് എംപിയും യുഡിഎഫ് സ്ഥാനാർഥിയുമായ രാജ്മോഹൻ ഉണ്ണിത്താൻ നിലനിർത്തുമെന്നും മനോരമ ന്യൂസ് – വിഎംആർ എക്സിറ്റ് പോൾ പ്രവചിക്കുന്നു. യുഡിഎഫിന് 47.72 ശതമാനവും എൻഡിഎഫിന് 34.17 ശതമാനവും എൻഡിഎയ്ക്ക് 17.12 ശതമാനവും വോട്ട് ലഭിക്കുമെന്നുമാണ് പ്രവചനം.

പാലക്കാട്

പാലക്കാട് ലോക്സഭാ മണ്ഡലം യുഡിഎഫിന് നഷ്ടമാകുമെന്ന് പ്രവചനം. സിറ്റിങ് എംപി വികെ ശ്രീകണ്ഠനിൽനിന്ന് എൽഡിഎഫിൻ്റെ എ വിജയരാഘവൻ മണ്ഡലം പിടിച്ചെടുക്കുമെന്നാണ് മനോരമ ന്യൂസ് – വിഎംആർ എക്സിറ്റ് പോൾ പ്രവചിക്കുന്നത്. 1.14 ശതമാനം മാത്രം വോട്ടിന്റെ ഭൂരിപക്ഷത്തിലാകും വിജയരാഘവൻ്റെ വിജയമെന്നാണ് പ്രവചനം. എൽഡിഎഫിന് 39.8 ശതമാനം വോട്ടും യുഡിഎഫിന് 38.66 ശതമാനം വോട്ടും എൻഡിഎയ്ക്ക് 20.25 വോട്ടും ലഭിക്കുമെന്നും പ്രവചിക്കുന്നു.

കൊല്ലം

കൊല്ലം ലോക്സഭാ മണ്ഡലം സിറ്റിങ് എംപിയും യുഡിഎഫ് സ്ഥാനാർഥിയുമായ എൻകെ പ്രേമചന്ദ്രൻ നിലനിർത്തുമെന്ന് പ്രവചനം. എൽഡിഎഫ് സ്ഥാനാർഥി മുകേഷിനാണ് രണ്ടാംസ്ഥാനം. 45.33 ശതമാനം വോട്ട് പ്രേമചന്ദ്രൻ നേടുമെന്നാണ് പ്രവചനം. മുകേഷിന് 34.42 ശതമാനവും എൻഡിഎ സ്ഥാനാർഥി കൃഷ്ണകുമാറിന് 18.03 വോട്ടും ലഭിക്കുമെന്നും മനോരമ ന്യൂസ് – വിഎംആർ എക്സിറ്റ് പോൾ പ്രവചിക്കുന്നു.

മലപ്പുറം

മലപ്പുറം ലോക്സഭാ മണ്ഡലം യുഡിഎഫ് നിലനിർത്തുമെന്ന് പ്രവചനം. യുഡിഎഫ് സ്ഥാനാർഥി ഇടി മുഹമ്മദ് ബഷീർ 52.56 ശതമാനം വോട്ടോടെ വിജയിക്കുമെന്നാണ് എക്സിറ്റ് പോൾ പ്രവചനം. എൽഡിഎഫ് സ്ഥാനാർഥി വി വസീഫ് 39.69 ശതമാനം വോട്ടു നേടുമെന്നും എക്സിറ്റ് പോൾ പ്രവചിക്കുന്നു. ബിജെപി സ്ഥാനാർഥി ഡോ. അബ്ദുൾ സലാമിന് 6.85 ശതമാനം വോട്ടിൽ ഒതുങ്ങുമെന്നും പ്രവചനമുണ്ട്.

ഇടുക്കി

ഇടുക്കി ലോക്സഭാ മണ്ഡലം സിറ്റിങ് എംപിയും യുഡിഎഫ് സ്ഥാനാർഥിയുമായ ഡീൻ കുര്യാക്കോസ് നിലനിർത്തുമെന്ന് പ്രവചനം. 43.69 ശതമാനം വോട്ടാണ് ഡീനിന് പ്രവചിക്കുന്നത്. രണ്ടാംസ്ഥാനത്ത് എൽഡിഎഫ് സ്ഥാനാർഥി ജോയ്സ് ജോർജ്. 30.31 ശതമാനം വോട്ടാണ് ജോയ്സ് ജോർജിന് ലഭിക്കുകയെന്ന് പ്രവചനം. എൻഡിഎ സ്ഥാനാർതി സംഗീത വിശ്വനാഥന് 21.2 ശതമാനം വോട്ട് ലഭിക്കുമെന്നും പ്രവചനമുണ്ട്.

കണ്ണൂർ

കണ്ണൂർ ലോക്സഭാ മണ്ഡലത്തിൽ യുഡിഎഫും എൽഡിഎഫും ഒപ്പത്തിനൊപ്പമെന്ന് പ്രവചനം. യുഡിഎഫിനായി മത്സരിച്ച സിറ്റിങ് എംപി കെ സുധാകരനും എൽഡിഎഫിനായി മത്സരിച്ച എംവി ജയരാജനും 42 ശതമാനം വോട്ട് വീതം നേടുമെന്നാണ് പ്രവചിക്കുന്നത്. എൻഡിഎ സ്ഥാനാർഥി സി രഘുനാഥിന് 12.4 വോട്ടും പ്രവചിക്കുന്നു.

വയനാട്

ആറ്റിങ്ങൽ
ആറ്റിങ്ങൽ ലോക്സഭാ മണ്ഡലം സിറ്റിങ് എംപിയും യുഡിഎഫ് സ്ഥാനാർഥിയുമായ അടൂർ പ്രകാശ് നിലനിർത്തുമെന്ന് പ്രവചനം. 37.48 ശതമാനം വോട്ട് അടൂർ നേടുമെന്നാണ് പ്രവചനം. രണ്ടാം സ്ഥാനം എൽഡിഎഫ് സ്ഥാനാർഥി വി ജോയിക്കാണ്. 30.94 ആണ് വോട്ട് ശതമാനം. എൻഡിഎ സ്ഥാനാർഥി വി മുരളീധരന് 28.73 ശതമാനം വോട്ട് ലഭിക്കുമെന്നും എക്സിറ്റ് പോൾ പ്രവചിക്കുന്നു.

കോഴിക്കോട്

കോഴിക്കോട് ലോക്സഭാ മണ്ഡലം സിറ്റിങ് എംപിയും യുഡിഎഫ് സ്ഥാനാർഥിയുമായ എംകെ രാഘവൻ നിലനിർത്തുമെന്ന് പ്രവചനം. 46.16 ശതമാനം വോട്ട് രാഘവന് ലഭിക്കുമെന്നാണ് പ്രവചിക്കുന്നത്. എൽഡിഎഫ് സ്ഥാനാർഥി എളമരം കരീമിന് 34.39 ശതമാനം വോട്ടും ലഭിക്കും. എൻഡിഎ സ്ഥാനാർഥി എംടി രമേശിന് 17.75 ശതമാനം വോട്ട് ലഭിക്കുമെന്നും പ്രവചനം.

പത്തനംതിട്ട

പത്തനംതിട്ട ലോക്സഭാ മണ്ഡലം സിറ്റിങ് എംപിയും യുഡിഎഫ് സ്ഥാനാർഥിയുമായ ആൻ്റോ ആൻ്റണി നിലനിർത്തുമെന്ന് പ്രവചനം. രണ്ടാംസ്ഥാനത്ത് എൻഡിഎ സ്ഥാനാർഥി അനിൽ ആൻ്റണി എത്തുമെന്നും പ്രവചനമുണ്ട്. എൽഡിഎഫ് സ്ഥാനാർഥി ഡോ. തോമസ് ഐസക്ക് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നും എക്സിറ്റ് പോൾ പ്രവചിക്കുന്നു. ആൻ്റോയ്ക്ക് 36.53 ശതമാനം വോട്ട് ലഭിക്കുമെന്നാണ് പ്രവചനം. അനിലിന് 32.17 ശതമാനം വോട്ടും തോമസ് ഐസക്കിന് 27.7 ശതമാനം വോട്ടും ലഭിക്കുമെന്നും എക്സിറ്റ് പോൾ പ്രവചിക്കുന്നു.

മാവേലിക്കര

മാവേലിക്കര ലോക്സഭാ മണ്ഡലം സിറ്റിങ് എംപിയും യുഡിഎഫ് സ്ഥാനാർഥിയുമായ കൊടിക്കുന്നിൽ സുരേഷ് നിലനിർത്തുമെന്ന് പ്രവചനം. 39.84 ശതമാനം വോട്ട് കൊടിക്കുന്നിൽ നേടുമ്പോൾ, എൽഡിഎഫ് സ്ഥാനാർഥി സിഎ അരുൺ കുമാർ 38.24 വോട്ട് നേടി തൊട്ടുപിന്നിൽ എത്തുമെന്നും പ്രവചനമുണ്ട്. എൻഡിഎ സ്ഥാനാർഥി ബൈജു കലാശാല 20.55 ശതമാനം വോട്ട് നേടുമെന്നും എക്സിറ്റ് പോൾ പ്രവചിക്കുന്നു.

പൊന്നാനി

പൊന്നാനി ലോക്സഭാ മണ്ഡലം യുഡിഎഫ് നിലനിർത്തുമെന്ന് പ്രവചനം. യുഡിഎഫ് സ്ഥാനാർഥി എംപി അബ്ദുസമദ് സമദാനി 47.3 ശതമാനം വോട്ട് നേടി വിജയിക്കുമെന്നാണ് പ്രവചനം. സമദാനി വോട്ടിൽ നാലു ശതമാനം കുറവുവരുമെന്നും പ്രവചനമുണ്ട്. എൽഡിഎഫ് സ്ഥാനാർഥി കെഎസ് ഹംസയ്ക്ക് 37.61 ശതമാനം വോട്ട് നേടും. എൻഡിഎ സ്ഥാനാർഥി നിവേദിത സുബ്രഹ്മണ്യന് 12.91 ശതമാനം വോട്ടാണ് എക്സിറ്റ് പോൾ പ്രവചിക്കുന്നത്.

കോട്ടയം

കോട്ടയം ലോക്സഭാ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജ് വിജയിക്കുമെന്ന് പ്രവചനം. സിറ്റിങ് എംപിയും എൽഡിഎഫ് സ്ഥാനാർഥിയുമായ തോമസ് ചാഴികാടനാണ് രണ്ടാം സ്ഥാനം. 41.33 ശതമാന വോട്ട് ഫ്രാൻസിസ് ജോർജിന് ലഭിക്കുമെന്നാണ് എക്സിറ്റ് പോൾ പ്രവചിക്കുന്നത്. ചാഴികാടന് 33.43 ശതമാനം വോട്ടും. എൻഡിഎ സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളി 20.02 ശതമാനം വോട്ട് നേടുമെന്നും പ്രവചനം.

എറണാകുളം

എറണാകുളം ലോക്സഭാ മണ്ഡലം സിറ്റിങ് എംപിയും യുഡിഎഫ് സ്ഥാനാർഥിയുമായ ഹൈബി ഈഡൻ നിലനിർത്തുമെന്ന് പ്രവചനം. 36.74 ശതമാനം വോട്ടോടെ ഹൈബി വിജയിക്കുമെന്നാണ് എക്സിറ്റ് പോൾ പ്രവചിക്കുന്നത്. എൽഡിഎഫ് സ്ഥാനാർഥി കെജെ ഷൈൻ 30.22 വോട്ടോടെ രണ്ടാം സ്ഥാനത്തെത്തും. എൻഡിഎ സ്ഥാനാർഥി കെഎസ് രാധാകൃഷ്ണന് 22.23 ശതമാനം വോട്ടാകും ലഭിക്കുകയെന്നും എക്സിറ്റ് പോൾ പ്രവചിക്കുന്നു.

ചാലക്കുടി

ചാലക്കുടി ലോക്സഭാ മണ്ഡലത്തിൽ സിറ്റിങ് എംപിയും യുഡിഎഫ് സ്ഥാനാർഥിയുമായ ബെന്നി ബെഹ്നാൻ നിലനിർത്തുമെന്ന് പ്രവചനം. 36.7 ശതമാനം വോട്ടോടെ വിജയിക്കുമെന്നാണ് പ്രവചനം. 30.95 ശതമാനം വോട്ടോടെ എൽഡിഎഫ് സ്ഥാനാർഥി സി രവീന്ദ്രനാഥ് ആണ് രണ്ടാം സ്ഥാനത്ത്. എൻഡിഎ സ്ഥാനാർഥി കെഎ ഉണ്ണികൃഷ്ണന് 18.61 ശതമാനം വോട്ട് ലഭിക്കുമെന്നും എക്സിറ്റ് പോൾ പ്രവചിക്കുന്നു.

ആലപ്പുഴ

ആലപ്പുഴ ലോക്സഭാ മണ്ഡലം യുഡിഎഫ് പിടിച്ചെടുക്കുമെന്ന് പ്രവചനം. യുഡിഎഫ് സ്ഥാനാർഥി കെസി വേണുഗോപാൽ 43.88 വോട്ട് നേടി വിജയിക്കുമെന്നാണ് എക്സിറ്റ് പോൾ പ്രവചിക്കുന്നത്. എൽഡിഎഫ് സ്ഥാനാർഥിയും സിറ്റിങ് എംപിയുമായ എഎം ആരിഫ് 32.78 ശതമാനം വോട്ടോടെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടും. എൻഡിഎ സ്ഥാനാർഥി ശോഭാ സുരേന്ദ്രൻ 22.07 ശതമാനം വോട്ട് നേടുമെന്നും പ്രവചനം.

ആലത്തൂർ

ആലത്തൂർ ലോക്സഭാ മണ്ഡലത്തിൽ ഇഞ്ചോടിഞ്ച് മത്സരമെന്ന് എക്സിറ്റ് പോൾ പ്രവചനം. സിറ്റിങ് എംപിയും യുഡിഎഫ് സ്ഥാനാർഥിയുമായ രമ്യ ഹരിദാസും എൽഡിഎഫ് സ്ഥാനാർഥിയും മന്ത്രിയുമായ കെ രാധാകൃഷ്ണനും 41 ശതമാനം വോട്ട് നേടുമെന്നാണ് പ്രവചനം. എൻഡിഎ സ്ഥാനാർഥി ടിഎൻ സരസുവിന് 17.49 ശതമാനം വോട്ട് ലഭിക്കുമെന്നും പ്രവചനമുണ്ട്.

തൃശൂർ

വാശിയേറിയ മത്സരം നടന്ന തൃശൂർ ലോക്സഭാ മണ്ഡലം യുഡിഎഫ് നിലനിർത്തുമെന്ന് പ്രവചനം. യുഡിഎഫ് സ്ഥാനാർഥി കെ മുരളീധരൻ 37.53 ശതമാനം വോട്ടോടെ വിജയിക്കുമെന്നാണ് എക്സിറ്റ് പോൾ പ്രവചിക്കുന്നത്. 30.72 വോട്ടോടെ എൽഡിഎഫ് സ്ഥാനാർഥി വിഎസ് സുനിൽ കുമാർ രണ്ടാമതെത്തുമെന്നും പ്രവചനം. എൻഡിഎഫ് സ്ഥാനാർഥി സുരേഷ് ഗോപിക്ക് 29.55 ശതമാനം വോട്ട് ലഭിക്കുമെന്നുമാണ് പ്രവചിക്കുന്നത്.

വടകര

വടകര ലോക്സഭാ മണ്ഡലം എൽഡിഎഫ് പിടിച്ചെടുക്കുമെന്ന് പ്രവചനം. എൽഡിഎഫ് സ്ഥാനാർഥി കെകെ ഷൈലജ 41.56 ശതമാനം വോട്ടോടെ വിജയിക്കുമെന്നാണ് എക്സിറ്റ് പോൾ പ്രവചിക്കന്നത്. യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിലിന് 39.65 ശതമാനം വോട്ടാകും ലഭിക്കുകയെന്നും പ്രവചനം. എൻഡിഎ സ്ഥാനാർഥി പ്രഫുൽ കൃഷ്ണന് 17.69 ശതമാനം വോട്ട് ലഭിക്കുമെന്നും എക്സിറ്റ് പോൾ പ്രവചിക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button