28.2 C
Kottayam
Friday, June 5, 2026

മൂന്ന് തവണ ചാക്കോച്ചന്റെ മുഖത്തടിച്ചു, മാപ്പു പറഞ്ഞു ചെന്നപ്പോള്‍ എന്നെ സമാധാനിപ്പിക്കുകയായിരുന്നു; മഞ്ജു വാര്യര്‍

Must read

കൊച്ചി: രാജേഷ് പിള്ള സംവിധാനം ചെയ്ത ചിത്രമായ വേട്ടയിലാണ് മഞ്ജു വാര്യര്‍ ആദ്യമായി പോലീസ് വേഷത്തിലെത്തിയത്. ആദ്യമായി പോലീസ് വേഷം ചെയ്യുമ്പോഴുള്ള ആശങ്കകളും വേഷം തനിക്ക് ചേരുമോ എന്ന കണ്‍ഫ്യൂഷനും തുടക്കത്തില്‍ തനിക്കുണ്ടായിരുന്നുവെന്ന് മഞ്ജു പറയുന്നു. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു വേട്ടയുമായി ബന്ധപ്പെട്ട ഓര്‍മ്മകള്‍ മഞ്ജു പങ്കുവെച്ചത്.

ചിത്രത്തിന്റെ ഷൂട്ടിനിടെ നടന്‍ കുഞ്ചാക്കോ ബോബനുമൊത്തുള്ള രസകരമായ അനുഭവവും മഞ്ജു പറഞ്ഞു. ചാക്കോച്ചന്റെ മുഖത്തടിച്ചതുമായി ബന്ധപ്പെട്ട അവതാരകന്റെ ചോദ്യത്തിന് മഞ്ജു നല്‍കിയ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും ചര്‍ച്ചയാകുന്നത്.

‘അതിന് ചാക്കോച്ചനോട് മൂന്ന് തവണ മാപ്പ് ചോദിക്കുന്നു. ചിത്രത്തിലെ കുറ്റാന്വേഷണ സീനിന് ഇടയില്‍ ചാക്കോച്ചന്റെ കഥാപാത്രത്തെ ഞാന്‍ അടിക്കുന്ന ഒരു ഭാഗമുണ്ട്. അതില്‍ മൂന്ന് തവണ ടേക്ക് ആണെന്ന് വിചാരിച്ച് ചാക്കോച്ചന്റെ മുഖത്തടിക്കുന്നുണ്ട്. പക്ഷെ അത് റിഹേഴ്സലായിരുന്നുവെന്ന് സംവിധായകന്‍ രാജേഷ് പറഞ്ഞു. മൂന്നാമത്തെ തവണയാണ് ടേക്ക് പോയത്. അതെടുത്ത മൂന്ന് തവണയും ചാക്കോച്ചന്റെ കവിളത്ത് എന്റെ കൈ കൊണ്ടിരുന്നു. വളരെ വേദനാജനകമായ കാര്യമാണത്,’ മഞ്ജു പറയുന്നു.

എന്നാല്‍ ചാക്കോച്ചന്‍ വളരെ കൂളായിട്ടാണ് പെരുമാറിയതെന്നും മഞ്ജു പറഞ്ഞു. ഇതുപോലെയുള്ള രംഗങ്ങള്‍ മുമ്പ് അഭിനയിച്ചിട്ടില്ലാത്തതിന്റെ ടെന്‍ഷന്‍ തനിക്കുണ്ടായിരുന്നുവെന്നും മഞ്ജു പറഞ്ഞു. ‘സീന്‍ എടുത്തതിന് ശേഷം ഞാന്‍ അങ്ങോട്ട് ക്ഷമ ചോദിച്ച് ചെല്ലുമ്പോള്‍ ചാക്കോച്ചന്‍ എന്നെയായിരുന്നു സമാധാനപ്പെടുത്തിയിരുന്നത്. ആ ഒരു വലിയ മനസ്സിന് ചാക്കോച്ചനെ ഞാന്‍ നന്ദിയോടെ ഓര്‍ക്കുകയാണ്,’ മഞ്ജു പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘എനിക്ക് ഒന്നും അറിയില്ല, ഞങ്ങള്‍ക്ക് ആരെയാണ് അവഗണിക്കേണ്ടത്, ഞാന്‍ ആരേയും അവഗണിക്കാറില്ല; ഞാനെന്ത് പറയാനാണ്’; വിനോദിനി ബാലകൃഷ്ണന്റെ ആരോപണത്തില്‍ ഇ പി ജയരാജൻ്റെ പ്രതികരണം; എം വി ഗോവിന്ദന് നേരെ...

തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന സി.പി.എം. നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളില്‍ ഒടുവില്‍ പ്രതികരണവുമായി എല്‍.ഡി.എഫ്. മുന്‍ കണ്‍വീനറും മുതിര്‍ന്ന നേതാവുമായ ഇ.പി. ജയരാജന്‍ രംഗത്ത്. കോടിയേരി...

അഗാർക്കർ വെട്ടി, സൂര്യകുമാര്‍ യാദവിന്റെ പകരക്കാരന്‍ സഞ്ജു സാംസണ്‍ അല്ല; ട്വന്റി-20 നായകസ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുന്നത് ശ്രേയസ് അയ്യരെ; വൈഭവ് സൂര്യവംശിയും ഇന്ത്യന്‍ ടീമിലേക്ക്

മുംബൈ: സൂര്യകുമാര്‍ യാദവിന് പകരക്കാരനായി ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ട്വന്റി-20 ടീമിന്റെ നായകനായി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെയും പുതിയ നായകനെയും ശനിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇക്കഴിഞ്ഞ...

ഒമാനെ ഞെട്ടിച്ച് എണ്ണ ടെർമിനലിൽ വൻ സ്ഫോടനം; നടന്നത് ‘ഡ്രോൺ’ ആക്രമണമെന്ന് സംശയം; എണ്ണക്കയറ്റുമതി നിർത്തിവെച്ചു; അതീവ ജാഗ്രത

മസ്കറ്റ്: ഒമാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതും തന്ത്രപ്രധാനവുമായ എണ്ണ ടെർമിനലുകളിലൊന്നായ 'മിന അൽ ഫഹൽ' ടെർമിനലിന് സമീപം വൻ സ്ഫോടനം. സ്ഫോടനത്തെ തുടർന്ന് ഈ ടെർമിനലിൽ നിന്നുള്ള അസംസ്കൃത എണ്ണ കയറ്റുമതിയും...

അണ്ണാമലൈ ബിജെപി വിട്ടു; പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള രാജി അംഗീകരിച്ച് ദേശീയ നേതൃത്വം; വിജയിയെ നേരിടാൻ ബി.ജെ.പിയുടെ പുതിയ പരീക്ഷണമോ ?

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ ബിജെപിക്ക് പുതിയൊരു മുഖവും ആവേശവും നല്‍കിയ ഏറ്റവും ജനകീയനായ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചു. ദിവസങ്ങളായി നിലനിന്നിരുന്ന കടുത്ത രാഷ്ട്രീയ...

താൻ ഗർഭിണിയാണോ? ഇൻസ്റ്റാ പോസ്റ്റിൽ വ്യക്തത വരുത്തി സജ്‍ന

കൊച്ചി: താൻ ഒമ്പത് ആഴ്ച ഗർഭിണിയാണെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾ പൂർണ്ണമായും നിഷേധിച്ച് നടി സജ്‌ന നൂർ. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരോ ഹാക്ക് ചെയ്ത ശേഷം അനുവാദമില്ലാതെ പങ്കുവെച്ച...

Popular this week