EntertainmentKeralaNews

മീനൂട്ടിയ്ക്ക് എപ്പോള്‍ വേണമെങ്കിലും വരാം… ഞാന്‍ കാത്തിരിക്കുകയാണ് : മഞ്ജു വാര്യര്‍

കൊച്ചി:ദിലീപ്- മഞ്ജു ബന്ധത്തില്‍ വിള്ളല്‍ വീണതോടെ ആരാധകരില്‍ ചിലരുടെ എങ്കിലും സിമ്പതിയ്ക്ക് പാത്രമായിരിക്കുകയാണ് മകള്‍ മീനാക്ഷി. അച്ഛനും അമ്മയും വേര്‍പിരിയുമ്പോള്‍ ഒറ്റപ്പെട്ടത് മീനാക്ഷിയാണെന്ന് പലരും പറയുമ്പോഴും മീനാക്ഷി അച്ഛനോട് ചേര്‍ന്ന് മാത്രമാണ് ഇപ്പോഴും നിലകൊള്ളുന്നത്.

ദിലീപ് കാവ്യയെ വിവാഹം കഴിക്കുമ്പോഴും മുന്‍പന്തിയില്‍ മീനാക്ഷി ഉണ്ടായിരുന്നു എന്നതും ശ്രദ്ധേയം. എന്നാലിപ്പോള്‍ കഥയാകെ മാറി. ആ വിവാഹത്തിന് പിന്നാലെ നടി ആക്രമിക്കപ്പെട്ട സംഭവം കൂടി ആയതോടെ ദിലീപിന്റെ അവസ്ഥ പരുങ്ങലിലായി. ദിലീപ് ജയിലിലേയ്ക്ക് എന്ന തരത്തില്‍ വരെ റിപ്പോര്‍ട്ട് വന്നു തുടങ്ങിയതോടെ മീനാക്ഷിയുടെ അവസ്ഥ ഇനി എന്താകുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

ഇത്തരമൊരു സാഹചര്യത്തില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയോട് മീനാക്ഷിയെ കുറിച്ച് മഞ്ജു പങ്കുവെച്ച ചില കാര്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.

ദിലീപുമായുള്ള വിവാഹശേഷം അഭിനയം വിട്ട മഞ്ജു വാര്യര്‍ വിവാഹ മോചനത്തിന് ശേഷം അതി ശക്തമായ തിരിച്ചു വരവ് ആയിരുന്നു നടത്തിയത്. ഇപ്പോഴിതാ മഞ്ജു വാര്യര്‍ ദിലീപുമായുള്ള വിവാഹ ശേഷം അനുഭവിച്ചതിനെ കുറിച്ച് തുറന്ന് പറഞ്ഞ് നടിയും ഡബ്ബിംഗ് കലാകാരിയുമായ ഭാഗ്യലക്ഷ്മി രംഗത്തെത്തിയിരിക്കുകയാണ്.

ദിലീപ് പ്രതിയായ നടിയെ ആക്രമിച്ച കേസമായി ബന്ധപ്പെട്ട ഒരു ചാനല്‍ ചര്‍ച്ചയില്‍ ആണ് ഭാഗ്യലക്ഷ്മി പല വെളിപ്പെടുത്തലുകളും നടത്തിയിരിക്കുന്നത്. തന്റെ സുഹൃത്തായ അതിജീവിത തന്നോടൊന്നും പറഞ്ഞില്ലല്ലോ എന്നായിരുന്നു മഞ്ജു വാര്യരുടെ സങ്കടം എന്നും കാവ്യ ദിലീപ് ബന്ധത്തെ കുറിച്ച് ഇതിനെ കുറിച്ചൊക്കെ അറിയാമായിരുന്നോ എന്ന് ചോദിച്ചപ്പോഴാണ് അതിജീവിത ദിലീപിന് കാവ്യയുമായുളള ബന്ധത്തെക്കുറിച്ച് പറയുന്നതെന്നും ഭാഗ്യലക്ഷ്മി പറയുന്നു.

ഭാഗ്യലക്ഷ്മിയുടെ വാക്കുകള്‍ ഇങ്ങനെ:

മഞ്ജുവിനോട് പല കാര്യങ്ങളും ഞാന്‍ ചോദിച്ചിട്ടില്ല. ആകെ ചോദിച്ചത് കാവ്യയുമായുള്ള ദിലീപിന്റെ ബന്ധം എപ്പോഴാണ് അറിഞ്ഞത് എന്നതാണ്. അതല്ലാതെ വീടിനുള്ളില്‍ ഉണ്ടായ പല കാര്യങ്ങളും മഞ്ജു തന്നോട് പറഞ്ഞിട്ടുണ്ട്.

മീനൂട്ടിയുടെ കാര്യത്തിലൊക്കെ പല കാര്യങ്ങളും സംസാരിച്ചിട്ടുണ്ട്. മീനാക്ഷിക്ക് എപ്പോള്‍ വേണമെങ്കിലും എന്റയടുത്തേക്ക് വരാം. ഞാന്‍ കാത്ത് നില്‍ക്കുകയാണ് എന്ന് ഈ അടുത്ത ദിവസം കൂടി മഞ്ജു പറഞ്ഞിട്ടുണ്ട്.

പലരും കണ്ടു പഠിക്കേണ്ട ഡിഗ്‌നിറ്റിയുള്ള വ്യക്തിയാണ് മഞ്ജു വാര്യര്‍. മഞ്ജു അഭിനയം വേണ്ടെന്ന് വെച്ചത് അയാളുടെ താത്പര്യ പ്രകാരമാണോ മഞ്ജുവിന്റെ താത്പര്യ പ്രകാരമാണോ എന്നൊന്നും അറിയില്ല.

കാവ്യയും ദിലീപും തമ്മിലുള്ള ബന്ധം അറിഞ്ഞത് കൊണ്ട് മാത്രമായിരിക്കാം മഞ്ജു ആ ബന്ധത്തില്‍ നിന്നും പുറത്തുവന്നത്. ഇല്ലേങ്കില്‍ അവള്‍ ഇപ്പോഴും ആ വീട്ടില്‍ തന്നെ ഉണ്ടായിരുന്നിരിക്കാം. അച്ഛന്റേയും അമ്മയുടേയും എതിര്‍പ്പ് തള്ളിയാണ് മഞ്ജു വീട് വിട്ട് ദിലീപിനൊപ്പം പോയത്. അതുകൊണ്ട് തന്നെ ഒരു മടക്കം അവളെ ബുദ്ധിമുട്ടിച്ചിരുന്നു.

എല്ലാം അറിഞ്ഞിട്ടും തന്റെ സുഹൃത്തായ അതിജീവിത അവളോട് ഒന്നും പറഞ്ഞില്ല എന്നായിരുന്നു മഞ്ജുവിന്റെ വിഷമം. ഇവരെല്ലാവരും ഒരു ദിവസം ഭക്ഷണം കഴിക്കാന്‍ ഇരിക്കുമ്പോഴാണ് മഞ്ജു ചോദിച്ചത് നിനക്ക് ഇതിനെ കുറിച്ചെല്ലാം അറിയുമായിരുന്നുവോ എന്ന്. അപ്പോഴാണ് അതിജീവിത ദിലീപ് കാവ്യ ബന്ധത്തെ കുറിച്ച് പറയുന്നത്. മഞ്ജുവിന് കാര്യത്തിന്റെ സത്യാവസ്ഥ ബോധ്യപ്പെടണം ആയിരുന്നുവെന്നത് കൊണ്ടാണ് അതിജീവിതയോട് കാര്യങ്ങള്‍ ചോദിച്ചത്.
മഞ്ജു വാര്യരും അതിജീവിതയും എന്നോട് പറഞ്ഞിട്ടുളള കാര്യങ്ങള്‍ തീര്‍ച്ചയായും പൊലീസിനോട് പറയും എന്നും ഭാഗ്യ ലക്ഷ്മി പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker