24.3 C
Kottayam
Saturday, June 6, 2026

നിങ്ങൾ ഇപ്പോഴുള്ളതുപോലെ എന്നും അടിപൊളിയായി തുടരട്ടെ…വിദ്യാബാലന് പിറന്നാളാശംസകളുമായി മഞ്ജു വാര്യർ

Must read

നടി വിദ്യാബാലൻ ഇന്ന് തന്റെ ജന്മദിനം ആഘോഷിക്കുകയാണ്. സോഷ്യൽ മീഡിയയിലൂടെയും അല്ലാതെയുമായി നിരവധി പേരാണ് ആശംസകൾ അറിയിച്ചത്.

ഇപ്പോഴിതാ മലയാളികളുടെ പ്രിയ താരം മഞ്ജു വാര്യർ വിദ്യാ ബാലന് ജന്മദിനാശംസകൾ നേർന്നിരിക്കുകയാണ്. ഇൻസ്റ്റഗ്രാം സ്റ്റോറിയിലാണ് മഞ്ജു വാര്യർ ആശംസ നേർന്നത്.

ജന്മദിനാശംസകൾ വിദ്യ ബാലൻ. നിങ്ങൾ ഇപ്പോഴുള്ളതുപോലെ എന്നും അടിപൊളിയായി തുടരട്ടെ. ഒരു ആരാധകയെന്ന നിലയിൽ കുറേ സ്നേഹം,” മഞ്ജു വാര്യർ കുറിച്ചു.

ബോളിവുഡില്‍ ഇന്ന് ഏറ്റവുമധികം ആരാധകരുള്ള അഭിനേത്രികളില്‍ ഒരാളാണ് വിദ്യാ ബാലന്‍. ‘പരിണീത’ എന്ന തന്റെ ആദ്യ ചിത്രത്തില്‍ തന്നെ അഭിനയത്തിന്റെ റേഞ്ച് എന്താണെന്ന് തെളിയിച്ച വിദ്യ, ‘ദി ഡേര്‍ട്ടി പിക്ചര്‍’ എന്ന ചിത്രത്തിലൂടെ ഒറ്റരാത്രി കൊണ്ടാണ് ബോളിവുഡിന്റെ താരമായി മാറിയത്. ബോളിവുഡിലെ നാലാമത്തെ ഖാന്‍ എന്നുവരെ വിദ്യയെ ആളുകള്‍ വിശേഷിപ്പിച്ചു തുടങ്ങിയ കാലം. എന്നാല്‍ ചുരുങ്ങിയ വര്‍ഷം കൊണ്ട് തന്റെ കഴിവ് തെളിയിക്കുകയായിരുന്നു താരം.

- Advertisement -

ഷേർണി’ ആണ് വിദ്യ ബാലന്റെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ സിനിമ. 2021 ജൂൺ 18നാണ് ചിത്രം റിലീസ് ചെയ്‌തത്‌. ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത വിദ്യാ ബാലന്റെ ‘ഷേർണി’ക്ക് മികച്ച പ്രതികരണങ്ങൾ ലഭിച്ചിരുന്നു. ചിത്രത്തിൽ ഒരു ഫോറസ്റ്റ് ഉദ്യോഗസ്ഥയായിട്ടാണ് വിദ്യ എത്തുന്നത്.

- Advertisement -

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മെമ്മറി കാർഡ് വിവാദം: വിചാരണക്കോടതി റിപ്പോർട്ട് റദ്ദാക്കണമെന്ന് അതിജീവിത; പുതിയ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നീതിക്കുവേണ്ടിയുള്ള തങ്ങളുടെ കടുത്ത നിയമപോരാട്ടം ഒരിയ്ക്കലും അവസാനിപ്പിക്കാൻ തയ്യാറാകാതെ വീണ്ടും ശക്തമായ നിയമനടപടികളുമായി അതിജീവിത മുന്നോട്ട്. കേസിലെ അതീവ സുപ്രധാന തെളിവായ ആക്രമണ ദൃശ്യങ്ങളുള്ള മെമ്മറി കാർഡിലെ...

തൃണമൂലിലെ പൊട്ടിത്തെറി പാർലമെന്റിലേക്കും; മമതയുടെ യോഗത്തിൽ പങ്കെടുത്തത് മൂന്ന് ലോക്‌സഭാ എംപിമാർ മാത്രം,23 എംപിമാർ വിമത പക്ഷത്തേക്ക് പിളർപ്പിലേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര പൊട്ടിത്തെറി സംസ്ഥാന നിയമസഭയ്ക്ക് പിന്നാലെ ഇപ്പോൾ രാജ്യതലസ്ഥാനമായ ഡൽഹിയിലെ പാർലമെന്റിലേക്കും അതീവ വേഗത്തിൽ വ്യാപിക്കുന്നു. തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക പാർലമെന്ററി പാർട്ടിയിൽ വലിയ...

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

Popular this week