റേഷന്‍ വാങ്ങുന്നതില്‍ എനിക്ക് യാതൊരു നാണക്കേടുമില്ല; സൗജന്യ റേഷന്‍ വാങ്ങി മണിയന്‍ പിള്ള രാജു

ജീവിതത്തില്‍ ആദ്യമായി സര്‍ക്കാര്‍ അനുവദിച്ച സൗജന്യ റേഷന്‍ വാങ്ങി നടനും നിര്‍മ്മാതാവുമായ മണിയന്‍പിള്ള രാജു. കോവിഡ് കാലമായതിനാല്‍ ഷൂട്ടിംഗ് മുടങ്ങി വീട്ടിനുള്ളില്‍ തന്നെ അടച്ചിരിക്കുമ്പോള്‍ ആയിരുന്നു സര്‍ക്കാരിന്റെ സൗജന്യ റേഷന്‍ വിതരണം നടത്തിയത്.

<p>ഭാര്യയുടെ പേരിലുള്ള വെള്ളകാര്‍ഡുമായി മകന്‍ നിരഞ്ജനെയും കൂട്ടിയാണ് റേഷന്‍ കടയില്‍ പോയതെന്ന് മണിയന്‍പിള്ള രാജു പറയുന്നു. റേഷന്‍ വാങ്ങാന്‍ പോകുന്നു എന്ന് പറഞ്ഞ് പലരും കളിയാക്കിയെന്നും നടന്‍ പറയുന്നു.</p>

<p>വലിയ തിരക്കില്ലാതിരുന്ന റേഷന്‍കടയില്‍ നിന്നും പത്ത് കിലോ പുഴക്കലരിയും അഞ്ച് കിലോ ചമ്പാവരിയുമാണ് അദ്ദേഹം വാങ്ങിയത്. വീട്ടിലെത്തി ചോറ് വെച്ചപ്പോള്‍ നല്ല രുചി ആയിരുന്നു എന്നും അദ്ദേഹം പറയുന്നു. വീട്ടില്‍ പൊതുവെ വയ്ക്കാറുള്ള അരിയേക്കാള്‍ നല്ലതായി തോന്നിയെന്ന് മണിയന്‍പിള്ള രാജു പറഞ്ഞു. റേഷനരി മോശമെന്ന പല ഫേസ്ബുക്ക് കുറിപ്പുകള്‍ കണ്ടാണ് മണിയന്‍ പിള്ള രാജു അരിവാങ്ങാന്‍ തീരുമാനിച്ചത്.</p>

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News