28.4 C
Kottayam
Sunday, June 2, 2024

ആശ്വാസ വാര്‍ത്ത; പത്തനംതിട്ടയില്‍ 90 പേരുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്

Must read

പത്തനംതിട്ട: പത്തനംതിട്ടയില്‍ 90 പേരുടെ കൊവിഡ് പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ്. നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്ത രണ്ട് പേരുടെ ഫലങ്ങളും നെഗറ്റീവാണ്. ഇനി ജില്ലിയല്‍ 95 ഫലങ്ങള്‍ കൂടിയാണ് ലഭിക്കാനുള്ളത്.

<p>പത്തനംതിട്ടയില്‍ ഇന്നലെ പുറത്തുവന്ന 75 പേരുടെ പരിശോധനാഫലം ഫലം നെഗറ്റീവായിരുന്നു. ഇതില്‍ നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്തവരും ഉള്‍പ്പെടുന്നു. ജില്ലയില്‍ നിന്ന് നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്തത് 25 പേരായിരുന്നു.</p>

<p>ഇതില്‍ രണ്ടുപേരൊഴികെ ബാക്കിയെല്ലാവരും തിരികെ എത്തി. നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്ത എല്ലാവരെയും പരിശോധനയ്ക്ക് വിധേയരാക്കുമെന്ന് ആരോഗ്യ വകുപ്പ് നേരത്തെ അറിയിച്ചിരുന്നു.</p>

<p>പത്തനംതിട്ടയില്‍ അഞ്ച് പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. 7,980 പേര്‍ ജില്ലയില്‍ നിരീക്ഷണത്തിലുണ്ട്. ഇതില്‍ 19 പേര്‍ ആശുപത്രിയിലാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. എട്ട് പേര്‍ക്കാണ് ജില്ലയില്‍ രോഗം ഭേദമായത്.</p>

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week