KeralaNews

ചെന്നിത്തലയുടെ ഐശ്വര്യ കേരളയാത്രയില്‍ അണിചേര്‍ന്ന് മാണി സി കാപ്പന്‍; എത്തിയത് ശക്തിപ്രകടന യാത്രയുമായി

കോട്ടയം: ഐശ്വര്യ കേരളയാത്രയില്‍ മാണി. സി. കാപ്പനെ സ്വീകരിച്ച് കോണ്‍ഗ്രസ് നേതാക്കള്‍. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ചാണ്ടി, എം.എം ഹസന്‍, പി. കെ കുഞ്ഞാലിക്കുട്ടി, കൊടിക്കുന്നില്‍ സുരേഷ്, കെ. സി ജോസഫ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ മാണി. സി. കാപ്പനെ പാലായില്‍ വരവേറ്റു. ശക്തിപ്രകടന യാത്രയുമായാണ് മാണി. സി. കാപ്പന്‍ യുഡിഎഫ് വേദിയിലെത്തിയത്.

മാണി. സി. കാപ്പന് ഗംഭീര വരവേല്‍പ്പാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നല്‍കിയത്. തുറന്ന ജീപ്പില്‍ ശക്തിപ്രകടന യാത്രയുമായി എത്തിയ കാപ്പന് അഭിവാദ്യമര്‍പ്പിച്ച് നൂറ് കണക്കിന് അണികളെത്തി. മുതിര്‍ന്ന നേതാക്കള്‍ ഒന്നടമാണ് കാപ്പനെ എതിരേറ്റത്.

പാലായിലെ ജനങ്ങളെയും കൂട്ടിയാണ് കാപ്പനെത്തിയതെന്ന് മുതിര്‍ന്ന നേതാവ് പി. കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ജനങ്ങളെ പറഞ്ഞു പറ്റിക്കുന്ന പരിപാടിയാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റേതെന്ന് പി. ജെ ജോസഫും പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button