FeaturedKeralaNews

കേരളത്തില്‍ നിന്നെത്തുന്ന എല്ലാവര്‍ക്കും കര്‍ണാടകയില്‍ 7 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീന്‍

ബെംഗളൂരു:കേരളത്തിൽ നിന്നും എത്തുന്നവർക്ക് ഏഴു ദിവസത്തെ ക്വാറന്റെൻ നിർബന്ധമാക്കി കർണാടക സർക്കാർ. രണ്ട് ഡോസ് വാക്സിൻ സർട്ടിഫിക്കറ്റും കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും ഇനി പരിഗണിക്കില്ല.

ഏഴു ദിവസവും സർക്കാർ കേന്ദ്രങ്ങളിൽ ക്വാറന്റീനിൽ കഴിയണം. എട്ടാം ദിവസം നടത്തുന്ന കോവിഡ് പരിശോധന ഫലം നെഗറ്റീവ് ആയാൽ മാത്രമേ പുറത്തിറങ്ങാൻ അനുവദിക്കൂ.

കേരളത്തിലെ ഉയർന്ന ടെസ്റ്റ് പോസിറ്റീവിറ്റി നിരക്കാണ് നിയന്ത്രണങ്ങൾ കടുപ്പിക്കാൻ കാരണം .കേരളവുമായി അതിർത്തി പങ്കിടുന്ന ജില്ലകളിലും നിയന്ത്രണങ്ങൾ തുടരും. ദക്ഷിണ കന്നഡ, കൊടക് ജില്ലകളിലാണ് നിയന്ത്രണങ്ങൾ തുടരുക.

ടിപിആർ രണ്ട് ശതമാനത്തിൽ താഴെയുളള ജില്ലകളിലെ ആറു മുതൽ എട്ട് വരെ ക്ലാസുകൾ കൂടി തുറക്കാനും കർണാടക സർക്കാർ തീരുമാനിച്ചു .ഓഗസ്റ്റ് 23 മുതൽ 9മുതൽ 12 ആം തരം വരെയുള്ള ക്ലാസുകൾ ആരംഭിച്ചിരുന്നു.കർണാടകയിൽ ഇന്ന് 973 കോവിഡ് കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. ടിപിആർ 0.64% ആണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button