24.5 C
Kottayam
Friday, June 5, 2026

ഞാൻ എന്റെ കുട്ടികളുടെ അച്ഛന്റെ സ്ഥാനം മറ്റാർക്കും കൊടുക്കാൻ താൽപ്പര്യപെടുന്നില്ല, അവരുടെ അച്ഛൻ അന്നും ഇന്നും ആ വ്യക്തി തന്നെയാണ്

Must read

കൊച്ചി:കഴിഞ്ഞ ദിവസം രഹ്ന ഫാത്തിമ പുതിയ പങ്കാളിക്കൊപ്പമാണ് എന്ന രീതിയിൽ വാർത്ത വന്നിരുന്നു, രഹ്‌നയുടെ പിറന്നാൾ ദിനത്തിൽ രഹ്‌നയുടെ സുഹൃത്ത് പങ്കുവെച്ച ഒരു ചിത്രമാണ് ഈ വ്യാജ വാർത്തക്ക് കാരണം, ഇപ്പോൾ ആ വാർത്തകളോട് പ്രതികരിച്ചിരിക്കുകയാണ് രഹ്ന ഫാത്തിമ. രഹനാഫാത്തിമ ഇപ്പോൾ ഒറ്റക്കാണ്, ഒറ്റയ്ക്ക് തന്നെ fight ചെയ്തു മുന്നോട്ടു പോകാൻ ആണ് എനിക്ക് താല്പര്യം.  സ്ത്രീകൾക്ക് ഒറ്റയ്ക്ക് ജീവിക്കാനും പറ്റും, എന്നും, എല്ലായിപ്പോഴും സ്ത്രിയെ സംരക്ഷിക്കാൻ ഒരു പങ്കാളി വേണമെന്ന പൊതുബോധമാണ് മാറേണ്ടത്. രഹന ഫാത്തിമ ഇപ്പോഴും ഒറ്റയ്ക്കാണ് സമൂഹത്തിനോടും ജീവിതത്തിനോടും fight ചെയ്‌തുകൊണ്ടിരിക്കുന്നത്. ഇപ്പോഴത്തെ സാഹചര്യവും മാനസികാവസ്ഥയും (എനിക്ക് വാടകയ്ക്ക് വീട് കിട്ടുന്നില്ല.

വാടക കൊടുക്കാൻ കൈയിൽ കാശുമില്ല, ജോലിയില്ല, കേസുകൾ, മുന്നോട്ടുള്ള നിലനിൽപ്പ്) കാരണം ഒരു സുഹൃത്തിന്റെ വീട്ടിൽ അവരുടെ ഫാമിലിയുടെ കൂടെ ജീവിക്കുന്നത് വലിയൊരു ആശ്വാസമാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ അതെ നിവർത്തിയുള്ളു. അത് ജീവിതകാലം മുഴുവൻ അല്ല, സ്വന്തമായി ഒരു വരുമാനം ഉണ്ടാകുന്നവരെ ഒരു സുഹൃത്തിന്റെ സഹായം തേടുന്നു അത്രമാത്രം. 2002 ഏപ്രിലിൽ ആണ് എന്റെ അബ്ബ മരിക്കുന്നത്. അതിനുശേഷം ഇത് വരെ എന്റെ അമ്മ ഒറ്റയ്ക്ക് ഒരാളുടെയും ആശ്രയം ഇല്ലാതെയാണ് ജീവിച്ചത്. നമ്മുടെ ചുറ്റും നോക്കിയാൽ അദ്വാനിച്ചു ഒറ്റയ്ക്ക് ജീവിക്കുന്നതും, ഒറ്റയ്ക്ക് കുട്ടികളെ നോക്കി ജീവിക്കുന്നതുമായ സ്ത്രീകളെ കാണാൻ പറ്റും. എന്നാൽ അദ്വാനിക്കാൻ മനസുണ്ടായിട്ടും, ഒരു ജോലി കിട്ടാതെ ബുദ്ധിമുട്ടുന്ന അവസ്ഥയിൽ പലരുടെയും സഹായം എനിക്ക് കിട്ടിയിട്ടുണ്ട്. മുൻവിധികൾ ഇല്ലാതെ മുതലെടുപ്പ് നടത്താതെ കൂടെ നിൽക്കുന്നവരുടെ ഒപ്പം നിൽക്കാനാണ് എനിക്ക് താല്പര്യം.

അല്ലാതെ ഒരു സുഹൃത്തിനൊപ്പം ഒരു വീട്ടിൽ താമസിച്ചാൽ അവരുടെ ജീവിതപങ്കാളി ആകും എന്നാ തരത്തിൽ ഉള്ള വിലയിരുത്തൽ കാണുമ്പോൾ ചില ആളുകളോട് സഹതാപം തോന്നുന്നു. ഞാൻ എന്റെ കുട്ടികളുടെ അച്ഛന്റെ സ്ഥാനം മറ്റാർക്കും കൊടുക്കാൻ താൽപ്പര്യപെടുന്നില്ല, അവരുടെ അച്ഛൻ അന്നും ഇന്നും Manoj K Sreedhar എന്നാ വ്യക്തിത്തന്നെയാണ്. എന്നാൽ രഹന ഫാത്തിമ എന്നാ വ്യക്തിക്കു ഒറ്റയ്ക്ക് മുന്നോട്ടു പോകാൻ ആണ് ആഗ്രഹം ഇനി ഏതെങ്കിലും ഒരു സാഹചര്യത്തിൽ എനിക്കൊരു പങ്കാളി ഉണ്ടായാൽ, ഇതിൽ കൂടെ തന്നെ ഞാൻ എല്ലാവരെയും അറിയിക്കുന്നതാണ്. അതുവരെ ഊഹാപോഹങ്ങൾക്കും സത്യവിരുദ്ധമായ വാർത്തകൾക്കും എന്റെ സുഹൃത്തുക്കൾ ചെവികൊടുക്കാതെ ഇരിക്കും എന്നാണ് എന്റെ പ്രതീക്ഷ.എന്നാണ് രഹ്ന പറയുന്നത്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week