സി.പി.എം വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നയാള്‍ക്ക് വെട്ടേറ്റു

തിരുവനന്തപുരം: സി.പി.എം വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നയാള്‍ക്ക് വെട്ടേറ്റു. വര്‍ക്കല ചെമ്മരുതി പഞ്ചായത്തിലാണ് സംഭവം. 47കാരനായ അനില്‍കുമറിന് നേരെയാണ് ആക്രമണമുണ്ടായത്. സിപിഎം പ്രവര്‍ത്തകനായിരുന്ന അനില്‍കുമാര്‍ പ്രവാസ ജീവിതം കഴിഞ്ഞു നാട്ടിലെത്തി ബിജെപിയില്‍ ചേര്‍ന്നിരുന്നു.

പാര്‍ട്ടി ഓഫീസില്‍ നിന്നും വീട്ടിലേക്ക് പോകും വഴിയാണ് വെട്ടേറ്റത്. ഡിവൈഎഫ്‌ഐ നേതാവ് ഷാജി സുഗുണന്റ നേതൃത്വത്തിലുള്ള സംഘമാണ് അനില്‍കുമാറിനെ വെട്ടി പരിക്കേല്‍പ്പിച്ചതെന്ന് ബിജെപി ആരോപിച്ചു. തലയ്ക്ക് പരിക്കേറ്റ അനില്‍കുമാറിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

അനിലിനൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് ബൈജുവിന് നേരെയും ആക്രമണമുണ്ടായി. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ബിജെപി ആവശ്യപ്പെട്ടു. സംഭവത്തില്‍ പ്രതിഷേധിച്ച് ഞായറാഴ്ച വൈകുന്നേരം അഞ്ചിന് പതിഷേധപ്രകടനം നടത്തുമെന്ന് ബിജെപി അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News