23.9 C
Kottayam
Thursday, June 4, 2026

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ കാണാന്‍ പോയ യുവാവിന് കിട്ടിയത് എട്ടിന്റെ പണി!

Must read

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ തേടിപ്പോയ യുവാവിന് കിട്ടിയത് എട്ടിന്റെ പണി. യുവാവില്‍ നിന്ന് പണം തട്ടാന്‍ ശ്രമിച്ച യുവതിയും സഹായിയും അറസ്റ്റില്‍. തമിഴ്നാട്ടിലെ ട്രിച്ചിയിലാണ് സംഭവം. ഫേസ്ബുക്കിലൂടെ തന്ത്രപൂര്‍വം ബന്ധം സ്ഥാപിച്ച ശേഷം യുവതി യുവാവിനെ വീട്ടിലേക്കു ക്ഷണിക്കുകയായിരുന്നു.

തുടര്‍ന്ന് വീട്ടിലെത്തിയ യുവാവിനെ യുവതിയും സഹായിയും ചേര്‍ന്ന് ബന്ദിയാക്കുകയും അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തി പണം ആവശ്യപ്പെടുകയുമായിരുന്നു. കടല്ലൂരില്‍ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥിനായാണ് യുവതിയുടെ കെണിയില്‍പ്പെട്ടത്. യുവതിയുടെ വീട്ടില്‍ നിന്ന് രക്ഷപ്പെട്ട യുവാവ് പോലീസില്‍ വിവരം അറിയിച്ചതോടെയാണ് തട്ടിപ്പുകാര്‍ കുടുങ്ങിയത്.

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് ഫോണിലൂടെ കൂടൂതല്‍ അടുത്ത യുവതി തന്നെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചു എന്നതാണ് യുവാവിന്റെ പരാതി. വീട്ടില്‍ ബന്ദിയാക്കിയ യുവാവിന്റെ അശ്ലീല ചിത്രങ്ങള്‍ പകര്‍ത്തി അപമാനിക്കാന്‍ ശ്രമിച്ചു. പെണ്‍കുട്ടിയുടെ ജീവിതം തകര്‍ത്തു എന്നതിന്റെ പേരില്‍ ഒരു ലക്ഷം രൂപ അക്രമി സംഘം ആവശ്യപ്പെട്ടതായും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ യുവതി ഉള്‍പ്പെടെ രണ്ടു പ്രതികളെയാണ് പോലീസ് പിടികൂടിയത്.

ഫോണിലൂടെ അടുത്ത യുവതിയെ കാണാന്‍ ട്രിച്ചിയില്‍ വരാന്‍ മറ്റൊരാള്‍ യുവാവിനോട് ആവശ്യപ്പെടുകയായിരുന്നു. ഇതനുസരിച്ച് ഇരുചക്ര വാഹനത്തില്‍ ട്രിച്ചിയില്‍ എത്തിയ യുവാവിനെയാണ് തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചത്. ആഴ്ചകള്‍ക്ക് മുന്‍പ് ഫേസ്ബുക്കിലൂടെയാണ് ബിരുദ വിദ്യാര്‍ത്ഥി യുവതിയുമായി പരിചയപ്പെടുന്നത്. തുടര്‍ന്ന് ഫോണിലൂടെ ഇരുവരും തമ്മിലുള്ള ബന്ധം വളരുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

- Advertisement -

യുവതി തനിക്ക് അയച്ച സന്ദേശങ്ങളും ചിത്രങ്ങളും ഇതിനിടയില്‍ അക്രമി സംഘം മൊബൈലില്‍ നിന്ന് നീക്കം ചെയ്തുവെന്ന് യുവാവ് പറഞ്ഞു. തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചതിന് പിന്നില്‍ പ്രവര്‍ത്തിച്ച യുവതിയെ കാജമലൈയില്‍ നിന്നാണ് പിടികൂടിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കര്‍ണാടകയില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം! മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ജി പരമേശ്വര ഉപമുഖ്യമന്ത്രി

ബംഗളൂരു: കന്നഡ രാഷ്ട്രീയത്തില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം. കര്‍ണാടകയില്‍ ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ടേം വ്യവസ്ഥയില്‍ സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയായിരുന്ന ഡി.കെ ശിവകുമാര്‍ സ്ഥാനമേറ്റെടുക്കുന്നത്....

കൊല്ലത്തെ വയോധികന്റെ കൊലപാതകം; പ്രതി പിടിയിൽ, സീരിയൽ കില്ലർ എന്ന് സംശയം

കൊല്ലം: കൊല്ലം സിറ്റി പോലീസ് കമ്മിഷണർ ഓഫീസിന് തൊട്ടടുത്ത് വെച്ച് വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട് സ്വദേശിയായ പ്രതിയെ പോലീസ് സംഘം പിടികൂടി. തമിഴ്‌നാട്ടിലെ തക്കല സ്വദേശിയായ വിജു സുരേഷ് എന്നയാളാണ്...

തൃണമൂൽ കൈയടക്കിയ കോളേജ് യൂണിയൻ ഓഫീസിൽ ഒരുകോടി രൂപ,തോക്ക്, ഗർഭനിരോധന ഉറകൾ; ശീതീകരിച്ച കിടപ്പുമുറികളും

കൊൽക്കത്ത: പ്രസിദ്ധമായ കൊൽക്കത്തയിലെ സുരേന്ദ്രനാഥ് കോളേജിലെ വിദ്യാർഥി യൂണിയന്റെ ഓഫീസ് മുറിയിൽനിന്ന് ഒരുകോടിയിലേറെ രൂപയും ആയുധങ്ങളും മദ്യക്കുപ്പികളും ഉൾപ്പെടെ കണ്ടെടുത്തു. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ നിർദേശപ്രകാരം അധികൃതർ നടത്തിയ പരിശോധനയിലാണ്...

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, സർവീസുകൾ നിർത്തിവെച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. മേഖലയിൽ വൻ യുദ്ധഭീതി വിതച്ചുകൊണ്ട് അതീവ വിനാശകരമായ രീതിയിലാണ്...

ആറ് മുറികൾക്ക് പകരം പ്രവർത്തിച്ചത് 25 മുറികൾ,മെത്തകൾ വിരിച്ച് ജീവൻ കാത്ത്‌ നാട്ടുകാർ, ഡൽഹി ഹോട്ടൽ തീപ്പിടിത്തത്തിൽ കരിഞ്ഞമർന്നത് 21 ജീവിതങ്ങൾ; വെന്തുമരിച്ചതിലധികവും വിദേശികൾ

ന്യൂഡൽഹി: ഡൽഹിയിലെ ഹൗസ് റാണിയിലുള്ള ഫ്ലറിഷ് സ്റ്റേ ഹോട്ടലിലുണ്ടായ അതിഭീകരമായ തീപ്പിടിത്തത്തിൽ 21 പേരുടെ ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നു. അപകടത്തിൽപ്പെട്ട് മരണപ്പെടുകയും പരിക്കേൽക്കുകയും ചെയ്തവരിൽ ഭൂരിഭാഗവും വിദേശികളാണെന്നാണ് ഏറ്റവും...

Popular this week