29.4 C
Kottayam
Saturday, June 6, 2026

അലമാര വെട്ടിപ്പൊളിച്ച് സ്വർണാഭരണവും പണവും മോഷ്ടിച്ചു: പ്രതിയെക്കണ്ട് വീട്ടുകാർ ഞെട്ടി

Must read

റാന്നി:അലമാര വെട്ടിപ്പൊളിച്ച് പത്ത് പവൻ സ്വർണാഭരണവും ശമ്പളവും മോഷ്ടിച്ച സംഭവത്തിലെ പ്രതി അറസ്റ്റില്‍. റാന്നി പുതുശേരിമലയിൽ ഫിറോസ് നിവാസിൽ ​റഹിമാണ്​( 65 ) അറസ്റ്റിലായത്. മോഷണവിവരം അറിഞ്ഞ് പോലീസും ഫോറൻസിക് ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തി പരിശോധിച്ചപ്പോള്‍ ‘ഞാൻ പോകുന്നു’ എന്നെഴുതിയ ഒരു കത്ത് കിട്ടിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ പരിശോധന നടത്തിയപ്പോഴാണ് സർക്കാർ ഉദ്യോഗസ്ഥയായ ഭാര്യ ജോലിക്ക് പോയ സമയം സ്വർണ്ണവും പണവും മോഷ്ടിച്ചത് ഭർത്താവാണെന്ന് വെളിപ്പെട്ടത്. ഇയാൾ പകുതി സ്വർണ്ണാഭരണങ്ങൾ വിൽക്കുകയും പകുതി പല സ്ഥാപനങ്ങളിൽ പണയം വെക്കുകയും ചെയ്തതായി തെളിഞ്ഞു.

മോഷണത്തിന് ശേഷം മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആക്കിയാണ് ഇയാൾ ഒളിവിൽ പോയത്. അതേസമയം, ഇയാള്‍ പോയ സ്ഥലത്തെ ഒരാളുടെ മൊബൈൽ ഉപയോഗിച്ച് ബന്ധുവിനെ വിളിച്ചത് കേസില്‍ വഴിത്തിരിവാകുകയായിരുന്നു. ആറ്റിങ്ങലിൽ നിന്നാണ് ഇയാളെ പിടികൂടിയത്. പ്രതി പത്ത് ദിവസത്തിനുളളിൽ 50,000 രൂപ ചിലവാക്കിയതായി പോലീസ് പറഞ്ഞു. ഇയാളുടെ പക്കൽ നിന്ന് ഒരു ലക്ഷം രൂപ കണ്ടെടുത്തു. പോലീസ് അറസ്റ്റ് ചെയ്തത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

മണലൂർ: ശക്തമായ കാറ്റിൽ വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം. മണലൂർ രണ്ടാം വാർഡിലെ ഗോതമ്പ് റോഡിൽ താമസിക്കുന്ന മരംമുറി തൊഴിലാളി തൃപ്രണത്ത് സുബ്രന്റെ മകൻ വിഷ്ണു (28) ആണ് മരിച്ചത്. വീടുപണിയുടെ...

അഭിജിത് ദീപ്കെ ഡൽഹിയിൽ; സിജെപി പ്രതിഷേധത്തിന് പോലീസിന്റെ അനുമതി;പുസ്തകവും ഇന്ത്യൻ ത്രിവർണ്ണ പതാകയുമായി വരാൻ നിർദേശം

ന്യൂഡൽഹി: രാജ്യത്തെ പിടിച്ചുലച്ച പരീക്ഷാവിവാദങ്ങളിലും സുതാര്യതയില്ലായ്മയിലും പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കെതിരെ തലസ്ഥാനത്ത് പുതിയ സമരമുഖം തുറക്കുകയാണ് കോക്രോച്ച് ജനതാ പാർട്ടി (CJP). പാർട്ടിയുടെ ചരിത്രത്തിലെ ആദ്യത്തെ വലിയ പരസ്യപ്രതിഷേധത്തിനാണ് ജന്തർ മന്ദർ...

വിശ്വനാഥൻ ആനന്ദിനും ലോക ചാംപ്യൻ ഡി. ഗുകേഷിനും ഇല്ലാത്ത നേട്ടം; നോർവെ ചെസിൽ ആർ. പ്രഗ്നാനന്ദയ്ക്ക് ചരിത്ര വിജയം,വിൻസെന്റ് കെയ്മറെ തോൽപിച്ച് ഒന്നാം സ്ഥാനത്ത്

ഓസ്‍ലോ:നോർവെ ചെസ് ചാംപ്യൻഷിപ്പില്‍ ചരിത്ര വിജയവുമായി ഇന്ത്യൻ താരം ആർ‍. പ്രഗ്നാനന്ദ. നോർവെ ചെസ് കിരീടം വിജയിക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് തമിഴ്നാട്ടുകാരനായ പ്രഗ്നാനന്ദ. ജർമനിയുടെ വിന്‍സന്റ് കെയ്മറെ തോൽപിച്ചാണ് 20 വയസ്സുകാരൻ...

വിദ്യാർഥികൾക്ക് ട്രാൻസ്‌പോർട്ട് ബസിൽ സൗജന്യയാത്ര; കർണാടകത്തിൽ ഉത്തരവിറങ്ങി

ബെംഗളൂരു: കർണാടകത്തിലെ കോൺഗ്രസ് സർക്കാരിന്റെ പുതിയ ജനപ്രിയപദ്ധതിക്ക് തുടക്കം. സംസ്ഥാനത്തെ എല്ലാ വിദ്യാർഥികൾക്കും സർക്കാർ ബസുകളിൽ യാത്ര സൗജന്യമാക്കുന്നതിനുള്ള വിജ്ഞാപനമിറക്കി. സ്ത്രീകൾക്ക് സൗജന്യയാത്ര ലഭ്യമാക്കുന്ന ശക്തി പദ്ധതി പ്രകാരം വിദ്യാർഥിനികൾക്ക് നിലവിൽ ബസുകളിൽ...

മലപ്പുറം കൊണ്ടോട്ടിയിൽ വാഹനപകടം; രണ്ട് മരണം, അഞ്ച് പേരുടെ നില ഗുരുതരം

മലപ്പുറം: കൊണ്ടോട്ടി പെരിയമ്പലത്ത് ട്രാവലറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് ഒരു മരണം. ട്രാവലിന്റെ ഡ്രൈവറാണ് മരിച്ചത്. പത്ത് പേർക്ക് പരിക്കേറ്റു. ഇതിൽ അഞ്ച് പേരുടെ നില ഗുരുതരമാണ്. പാലക്കാട് വടവന്നൂർ സ്വദേശിയായ ഡ്രൈവർ,...

Popular this week