കാമുകിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് പഞ്ചായത്ത് കൂട്ടം പരസ്യമായി സ്വന്തം തുപ്പല്‍ നക്കിച്ചു; യുവാവ് ആത്മഹത്യ ചെയ്തു

ബിഹാര്‍: കാമുകിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് പഞ്ചായത്ത് കൂട്ടം പരസ്യമായി സ്വന്തം തുപ്പല്‍ നക്കിച്ച യുവാവ് മണിക്കൂറുകള്‍ക്കം ആത്മഹത്യ ചെയ്തു. പശ്ചിമ ബിഹാറിലെ ചൈന്‍പൂരിലാണ് സംഭവം. 22 കാരനായ ശിവ്ശങ്കര്‍ ഗുപ്തയെയാണ് തിങ്കളാഴ്ച രാത്രി വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

തന്റെ മൊബൈല്‍ ഫോണ്‍ തിരികെ വാങ്ങാന്‍ ഗുപ്ത വീട്ടിന് സമീപമുള്ള പെണ്‍കുട്ടിയുടെ വീട്ടിലെത്തി. താനുമായി വഴക്കിട്ടതിനെ തുടര്‍ന്ന് പെണ്‍കുട്ടി ഫോണുമായി വീട്ടിലേക്ക് പോവുകയായിരുന്നുവെന്നാണ് യുവാവ് പറഞ്ഞത്. എന്നാല്‍ വീട്ടിലെത്തിയ യുവാവിനെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ തടഞ്ഞുവെച്ചതിനുശേഷം പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നായിരുന്നു ആരോപണം.

തുടര്‍ന്ന് രണ്ട് സമുദായത്തില്‍പ്പെട്ട വീട്ടുകാരുടെ പ്രശ്‌നം പഞ്ചായത്ത് കൂട്ടത്തിന് മുന്നിലെത്തുകയും പിന്നാലെ ശിക്ഷയായി തറയില്‍ തുപ്പിക്കുകയും അത് യുവാവിനെ കൊണ്ട് നക്കിക്കുകയുമായിരുന്നു. ഇതിനു പിന്നാലെ യുവാവ് ആത്മഹത്യ ചെയ്യുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News