രോഗികളുടെ ബന്ധുക്കള്‍ തമ്മില്‍ തര്‍ക്കം; ആശുപത്രിയിലേക്ക് വാഹനങ്ങള്‍ ഇടിച്ചു കയറ്റി

ഗുഡ്ഗാവ്: രോഗികളുടെ ബന്ധുക്കള്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഹരിയാനയിലെ ഗുഡ്ഗാവില്‍ ആശുപത്രിയിലേക്ക് വാഹനം ഇടിച്ചു കയറ്റി. ബാലാജി ആശുപത്രിയിലാണ് സംഭവം. ഇവിടെ ചികിത്സയില്‍ കഴിയുന്ന രോഗികളുടെ ബന്ധുക്കള്‍ തമ്മില്‍ ഉടലെടുത്ത തര്‍ക്കമാണ് അപകടത്തില്‍ കലാശിച്ചത്.

കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. രോഗികളില്‍ ഒരാളുടെ ബന്ധുവാണ് ആശുപത്രിയിലേക്ക് ട്രക്ക് ഇടിച്ച് കയറ്റിയത്. എട്ട് തവണയോളം ഇത് തുടര്‍ന്നു. ഫാര്‍മസി പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. പതിനഞ്ച് വാഹനങ്ങളും തകര്‍ന്നു. സിസിടിവില്‍ പതിഞ്ഞ അതിക്രമത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News