ആസ്മാനെ സുന്ദരിയാക്കിയ മഹാദേവന്‍ തമ്പിയുടെ പുതിയ ഫോട്ടോഷൂട്ട് വൈറല്‍; മോഡലായി ഇനിയയും പാരീസ് ലക്ഷ്മിയും ചൈതന്യ പ്രകാശും

വ്യത്യസ്തമായ ഫോട്ടോഷൂട്ടുകളിലൂടെ ഏറെ ശ്രദ്ധ നേടിയ ഫോട്ടോഗ്രാഫറാണ് മഹാദേവന്‍ തമ്പി. മഹാദേവന്‍ തമ്പിയുടെ ഫോട്ടോഷൂട്ടുകള്‍ക്ക് പിന്നില്‍ എപ്പോഴും ഒരു കഥ ഉണ്ടാകും. ഒരു പക്ഷെ ആ കഥകള്‍ ആയിരിക്കും ആ ചിത്രങ്ങള്‍ക്കെല്ലാം ജീവന്‍ നല്‍കുന്നതും.

കൊച്ചി നഗരത്തില്‍ മൊബൈല്‍ സ്റ്റാന്‍ഡുകളും ബലൂണും വളകളുമൊക്കെ വില്‍ക്കുന്ന രാജസ്ഥാനി നാടോടി സംഘത്തിലെ പെണ്‍കുട്ടിയായ ആസ്മാനെ മഹാദേവന്‍ തമ്പി തന്റെ ക്യാമറയ്ക്ക് മുന്നില്‍ മോഡല്‍ ആക്കിയപ്പോള്‍ തച്ചുടക്കപ്പെട്ടത് മോഡല്‍ എന്ന് പറയുമ്പോള്‍ തന്നെ എല്ലാവര്‍ക്കും ഉള്ള ഒരു സ്ഥിര സങ്കല്‍പ്പമാണ്.

അതിഥി തൊഴിലാളികളുടെ കൂടെ ഉണ്ടായിരുന്ന ആസ്മാന് ഗംഭീര മേക്കോവര്‍ നല്‍കിയാണ് ക്യാമറയ്ക് മുന്നില്‍ നിര്‍ത്തിയത്. ഇപ്പോഴിതാ വീണ്ടും മറ്റൊരു ഫോട്ടോഷൂട്ടിലൂടെ മഹാദേവന്‍ തമ്പി ശ്രദ്ധ നേടുകയാണ്. സര്‍വ്വാഭരണ വിഭൂഷിതകളായി ഇനിയ, പാരീസ് ലക്ഷ്മി, ചൈതന്യ പ്രകാശ് എന്നിവരാണ് ഫോട്ടോഷൂട്ടില്‍ മോഡലുകളായിരിക്കുന്നത്. നിമിഷനേരം കൊണ്ടാണ് ഫോട്ടോ വൈറലായി തീര്‍ന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News