25.8 C
Kottayam
Saturday, May 11, 2024

സഭാ കവാടത്തില്‍ ചാണകം മെഴുകി പൂക്കളമിട്ട് പ്രതിഷേധം; ഒറ്റയാള്‍ പ്രതിഷേധം നടത്തിയയാളെ അറസ്റ്റ് ചെയ്ത് നീക്കി

Must read

തിരുവനന്തപുരം: നിയമസഭയ്ക്ക് മുന്നില്‍ ഒറ്റയാള്‍ പ്രതിഷേധം. സഭാ കവാടത്തില്‍ പൂക്കളം ഇട്ട് പ്രതിഷേധിക്കാന്‍ എത്തിയ ആളെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. കാട്ടാക്കടയില്‍ പൂ വ്യാപാരിയായ ഷാജി ദാസാണ് പ്രതിഷേധവുമായെത്തിയത്. ഒന്‍പത് മണിക്ക് നയമസഭ തുടങ്ങി ഇരുപത് മിനിറ്റിന് ശേഷമാണ് ഷാജിദാസ് എത്തുന്നത്.

വന്നയുടന്‍ ഷാജി ഗേറ്റിന് മുമ്പില്‍ ചാണകം മെഴുകി പൂക്കളമിട്ട് പ്രതിഷേധിച്ചു. ഇതിന് പിന്നാലെ ഇദ്ദേഹത്തെ മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. കേരളത്തിലെ പൂ വ്യാപാരികള്‍ക്കു വേണ്ടിയാണ് പ്രതിഷേധമെന്ന് ഷാജി പറയുന്നു. കോണ്‍ഗ്രസ് നേതാവും കാട്ടാക്കട മുന്‍ പഞ്ചായത്തംഗവുമാണ് ഷാജിദാസ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week