NationalNews

കുട്ടി ആണാണോ പെണ്ണാണോ എന്നറിയാന്‍ ഏഴുമാസം ഗര്‍ഭിണിയായ ഭാര്യയുടെ വയറ് കീറി പരിശോധിച്ച് ഭര്‍ത്താവ്!

നേക്പൂര്‍: കുട്ടി ആണോ പെണ്ണോ എന്നറിയാന്‍ ഭര്‍ത്താവ് ഭാര്യയുടെ വയറുകീറി പരിശോധന നടത്തി ഭര്‍ത്താവ്. ഗുരുതരാവസ്ഥയിലായ യുവതി ആശുപ്രതിയില്‍ കഴിയുകയാണ്. യുവതിയുടെ ആരോഗ്യ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്.

സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവിനെതിരേ പോലീസ് കേസെടുത്തതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ഉത്തര്‍പ്രദേശിലെ നേക്പൂരിലാണ് സംഭവം. ദമ്പതികള്‍ക്ക് അഞ്ച് പെണ്‍കുട്ടികളാണുള്ളത്. ആറാമത് ഭാര്യ ഗര്‍ഭിണി ആയപ്പോള്‍ മുതല്‍ ഭര്‍ത്താവ് പന്നാലാല്‍ ആണ്‍കുട്ടി വേണമെന്ന് നിരന്തരം പറഞ്ഞിരുന്നതായി അയല്‍വാസികള്‍ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ഇയാള്‍ മൂര്‍ച്ചയുള്ള ആയുധമുപയോഗിച്ച് യുവതിയുടെ വയര്‍ കീറിയത്. യുവതി ഏഴുമാസം ഗര്‍ഭിണിയായിരുന്നു. നിലവിളി കേട്ട് എത്തിയ അയല്‍ക്കാരാണ് യുവതിയെ ആശുപത്രിയില്‍ എത്തിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker