25.7 C
Kottayam
Tuesday, May 21, 2024

അങ്കമാലിയില്‍ ജ്വല്ലറിയിലേക്ക് കാര്‍ പാഞ്ഞ് കയറി സെക്യൂരിറ്റി ജീവനക്കാരന് ഗുരുതര പരിക്ക്

Must read

കൊച്ചി: അങ്കമാലിയില്‍ ജ്വല്ലറിയിലേക്ക് കാര്‍ പാഞ്ഞ് കയറി സെക്യൂരിറ്റി ജീവനക്കാരന് ഗുരുതര പരുക്ക്. തൃശൂര്‍ ഭാഗത്ത് നിന്ന് വന്ന കാര്‍ നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ച് കയറുകയായിരുന്നു. കാറിന്റെ മുന്‍ഭാഗം തകര്‍ന്നു.
ഇന്നലെ രാത്രി പത്ത് മണിയോടെയായിരുന്നു അപകടം.

അങ്കമാലി എം വി ചാക്കോ ജ്വല്ലറിയിലേക്കാണ് കാര്‍ ഇടിച്ച് കയറിയത്. മുന്‍വശത്ത് ഉണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരന്റെ കാലിന് അപകടത്തില്‍ ഗുരുതര പരുക്കേറ്റു. കാറിലുണ്ടായിരുന്നവരെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടയുടെ ഷട്ടറിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week