മുംബൈ: ഭാര്യയെയും സഹോദരീ ഭര്‍ത്താവിനെയും കിടപ്പറയില്‍ ഒന്നിച്ച് കണ്ട 45കാരന്‍ ഇരുവരേയും വെട്ടിക്കൊലപ്പെടുത്തി. സംഗീത എന്ന 40കാരിയും ശ്രാവണ്‍ എന്ന 42കാരനുമാണ് കൊലചെയ്യപ്പെട്ടത്. ഞായറാഴ്ച മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയിലെ സഫാല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.
ദിലീപ് താക്കൂര്‍ എന്നയാളാണ് ഇരുവരെയും കൊലചെയ്തത്. സംഗീതയും ശ്രാവണുമായുള്ള ബന്ധത്തെ തുടര്‍ന്ന് യുവതിയും ഭര്‍ത്താവ് ദിലീപും പലപ്പോഴും വഴക്കിട്ടിരുന്നു.
കൂലിപ്പണിക്കാരനായ ദിലീപ് ഞായറാഴ്ച ജോലികഴിഞ്ഞ് നേരത്തെ വീട്ടില്‍ എത്തുകയായിരുന്നു. ഈ സമയം ഭാര്യയ്ക്ക് ഒപ്പം കിടക്ക പങ്കിടുന്ന സഹോദരി ഭര്‍ത്താവിനെയാണ് കണ്ടത്. ഇതോടെ പ്രകോപിതനായ ദിലീപ് ഇരുവരെയും മഴു ഉപയോഗിച്ച് വെട്ടുകയായിരുന്നു. സംഗീതയും ശ്രാവണും സംഭവസ്ഥലത്ത് വെച്ചു തന്നെ മരിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News