ഗര്‍ഭിണിയായ ഭാര്യയെയും മകളെയും കൊലപ്പെടുത്തി മൃതദേഹങ്ങള്‍ക്കൊപ്പം ഒരാഴ്ചയോളം കിടന്നുറങ്ങി! 45കാരന് വധശിക്ഷ

സിങ്കപ്പൂര്‍: ഗര്‍ഭിണിയായ ഭാര്യയെയും മകളെയും കൊലപ്പെടുത്തി മൃതദേഹങ്ങള്‍ക്കൊപ്പം ഒരാഴ്ചയോളം കിടന്നുറങ്ങിയ 45കാരന് വധശിക്ഷ വിധിച്ചു കോടതി. സിങ്കപ്പൂരിലെ കോടതിയാണ് ടിയോ ഗിം ഹേങ്ങ് എന്നയാള്‍ക്ക് വധശിക്ഷ വിധിച്ചത്. ഭാര്യ ച്യൂങ് പേയ് ഷാന്‍(39) നാല് വയസ്സുള്ള മകള്‍ സി നാങ് എന്നിവരെയാണ് ടിയോ അതിക്രൂരമായി കൊലപ്പെടുത്തിയത്.

കൊല്ലപ്പെടുമ്പോള്‍ പേയ് ഷാന്‍ ആറ് മാസം ഗര്‍ഭിണിയായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് ഉണ്ടായ വാക്ക് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ക്രൂര കൊലപാതകത്തിന് ശേഷം ഏഴ് ദിവസമാണ് ഇയാള്‍ മൃതദേഹങ്ങള്‍ക്കൊപ്പം കിടന്നുറങ്ങിയത്.

ഇതിനിടെ പലതവണ ടിയോ ആത്മഹത്യക്ക് ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. ഒരാഴ്ചക്ക് ശേഷം ശേഷം പേയ് ഷാന്റെ സഹോദരന്‍ വീട്ടിലെത്തിയപ്പോഴാണ് കൊലപാതകവിവരം പുറത്തറിയുന്നത്. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തുകയും ടിയോയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News