മാരാരിക്കുളം: തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്കായി അച്ഛനും മകളും മത്സര രംഗത്ത്. മുന്‍ ദേശീയ വോളിബാള്‍ താരവും കെ.എസ്.ആര്‍.ടി.സി റിട്ട. ഉദ്യോഗസ്ഥനുമായ പി.കെ. ജയകുമാറും മകള്‍ പാര്‍വതി അമലുമാണ് രണ്ടു ജില്ലകളില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥികളായി മത്സരിക്കുന്നത്.
മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്ത് പാട്ടപ്പറമ്പില്‍ ജയകുമാര്‍ പഞ്ചായത്ത് 15ാം വാര്‍ഡിലും മകള്‍ പാര്‍വതി അമല്‍ കോട്ടയം പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്ത് 13ാം വാര്‍ഡിലുമാണ് മത്സരിക്കുന്നത്.
കെ.എസ്.ആര്‍.ടി.സി തൊഴിലാളി സംഘടനയുടെ സംസ്ഥാന ട്രഷറര്‍ ആയിരുന്ന ജയകുമാര്‍ സി.പി.ഐ ലോക്കല്‍ കമ്മിറ്റി അംഗവുമാണ്. രേഖയാണ് ഭാര്യ. ലക്ഷ്മിയാണ് മറ്റൊരു മകള്‍. ഡി.വൈ.എഫ്.ഐ പൂഞ്ഞാര്‍ ബ്ലോക്ക് ജോയന്റ് സെക്രട്ടറി അമല്‍ ശശീന്ദ്രന്റെ ഭാര്യയാണ് പാര്‍വതി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News