ആട് ഒരു ഭീകര ജീവിയാണ്! ആട് വീടിനുള്ളില്‍ കയറിയതിനെച്ചൊല്ലിയുള്ള തര്‍ക്കം ചെന്നെത്തിയത് ഇരട്ടക്കൊലപാതകത്തില്‍

ആഗ്ര: ആടു വീട്ടില്‍ കയറിയതിനെച്ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്ന് അച്ഛനെയും മകനെയും വെടിവച്ചുകൊന്നു. ഉത്തര്‍പ്രദേശിലെ ആഗ്ര ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഗ്യാനി എന്നയാളുടെ ആട് ഭീകംസിങ്ങിന്റെ വീട്ടില്‍ കടന്നതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് ഇരട്ടക്കൊലപാതകത്തില്‍ കലാശിച്ചത്.

ഭീകംസിങ്ങിന്റെ പറമ്പില്‍ കടന്ന ആടിനെ ആരോ വടികൊണ്ട് അടിച്ചു. ആടിന്റെ കാല് ഒടിഞ്ഞു. ഇതില്‍ പ്രകോപിതരായ ഗ്യാനി പിസ്റ്റള്‍ എടുത്ത് ബീകത്തിനെയും മകനെയും വെടിവയ്ക്കുകയായിരുന്നു. ആശുപത്രിയിലേക്കു കൊണ്ടുപോവും വഴി ഇരുവരും മരിച്ചുവെന്ന് പോലീസ് പറഞ്ഞു.

എന്നാല്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ഉടന്‍ ഗ്രാമത്തില്‍ എത്തി. കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ കൂടുതല്‍ പോലീസിനെ നിയോഗിച്ചു. ഗ്രാമത്തില്‍ സംഘര്‍ഷ സ്ഥിതിയുണ്ടെന്നും പോലീസ് കരുതല്‍ സ്വീകരിക്കുന്നതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതേസമയം ആടിനെച്ചൊല്ലിയുള്ള തര്‍ക്കം എങ്ങനെ ഇത്തരമൊരു ദുരന്തത്തില്‍ എത്തിയെന്ന അമ്പരപ്പിലാണ് നാട്ടുകാര്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News