കണ്ണൂര്‍: കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജനെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പനിയും ക്ഷീണവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രണ്ടു ദിവസം കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബുധനാഴ്ച വൈകുന്നേരമാണ് പരിയാരത്തേക്ക് മാറ്റിയത്.
ജയരാജന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍, ആരോഗ്യമന്ത്രി കെ.കെ. ശൈലജ എന്നിവര്‍ ഫോണില്‍ വിളിച്ച് ആരോഗ്യ സ്ഥിതിവിവരങ്ങള്‍ ആരാഞ്ഞു. ശ്വാസകോശവിഭാഗത്തിലെ അഡീഷണല്‍ പ്രൊഫസര്‍ ഡോ എം അനന്തന്‍, അനസ്തേഷ്യ വിഭാഗത്തിലെ അഡീഷണല്‍ പ്രൊഫസര്‍ ഡോ പി.എം.എ ബഷീര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് വിദഗ്ധ പരിശോധനയ്ക്കായി പരിയാരത്ത് എത്തിയത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News