ഭര്‍ത്താവിനെ കൊലപ്പെടുത്തി മൃതദേഹം ഏഴാം നിലയില്‍ നിന്ന് എറിഞ്ഞു; ഭാര്യയും മകനും അറസ്റ്റില്‍

മുംബൈ: മുംബൈയിലെ അംബോലി ഏരിയയില്‍ 54 കാരനെ ഭാര്യയും മകനും ചേര്‍ന്ന് കൊലപ്പെടുത്തി. ആത്മഹത്യ എന്ന് വരുത്തിത്തീര്‍ക്കാന്‍ മൃതദേഹം കെട്ടിടത്തിന്റെ ഏഴാം നിലയില്‍ നിന്ന് എറിഞ്ഞതായി പോലീസ് അറിയിച്ചു. സംഭവത്തില്‍ യുവതിക്കും മകനുമെതിരെ കൊലക്കുറ്റത്തിന് കേസെടുത്തതായും ഇരുവരെയും അറസ്റ്റ് ചെയ്തതായും പൊലീസ്.

കൊല്ലപ്പെട്ട ശന്തനുകൃഷ്ണ ശേഷാദ്രി ആത്മഹത്യ ചെയ്തതാണെന്ന് പ്രതികള്‍ പൊലീസിനോട് നേരത്തെ പറഞ്ഞിരുന്നു. മുമ്പും ഇയാള്‍ ജീവിതം അവസാനിപ്പിക്കാന്‍ ശ്രമിച്ചിരുന്നതായും ഇവര്‍ ആരോപിച്ചു. എന്നാല്‍ അന്വേഷണത്തില്‍ ഇവര്‍ കള്ളം പറയുകയാണെന്നും തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതായും പൊലീസ് കണ്ടെത്തി.

കുടുംബ തര്‍ക്കമാണ് കൊലപാതകത്തിന് പിന്നിലെന്ന് പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായതായി ഡെപ്യൂട്ടി കമ്മീഷണര്‍ മഞ്ജുനാഥ് ഷിംഗെ പറഞ്ഞു. ഭാര്യയെയും മകനെയും അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News