ലേലം നിയന്ത്രിച്ച ഹ്യു എഡ്മിഡ്‌സ് കുഴഞ്ഞു വീണു; ഐ.പി.എല്‍ താര ലേലം നിര്‍ത്തിവച്ചു

ബംഗളൂരു: ഐപിഎല്‍ താര ലേലം നിര്‍ത്തിവച്ചു. ലേലം നിയന്ത്രച്ചിരുന്ന ഹ്യു എഡ്മിഡസ് കുഴഞ്ഞു വീണതിനെ തുടര്‍ന്നാണ് ലേല നടപടികള്‍ താത്കാലികമായി നിര്‍ത്തിവച്ചത്. കുഴഞ്ഞു വീണ എഡ്മിഡസിന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് ബിസിസിഐ അറിയിച്ചു. ലേല നടപടികള്‍ മൂന്നരയ്ക്ക് പുനരാരംഭിക്കും.ഉച്ച ഭക്ഷണത്തിന് പിരിയുകയാണെന്ന് അധികൃതര്‍ വ്യക്തമാക്കി.

അതിനിടെ ലേലത്തില്‍ സുരേഷ് റെയ്‌ന, സ്റ്റീവ് സ്മിത്ത് എന്നിവരെ സ്വന്തമാക്കാന്‍ തയ്യാറാവാതെ ഫ്രാഞ്ചൈസികള്‍. രണ്ട് കോടി രൂപ അടിസ്ഥാന വിലയായ താരത്തിന് വേണ്ടി തന്റെ മുന്‍ ടീമായ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഉള്‍പ്പെടെ ഒരു ഫ്രാഞ്ചൈസിയും മുന്‍പോട്ട് വന്നില്ല.2020ലെ ഐപിഎല്ലില്‍ നിന്ന് റെയ്‌ന പിന്മാറിയിരുന്നു. 12 കളിയില്‍ നിന്ന് 160 റണ്‍സ് മാത്രമാണ് റെയ്‌നയ്ക്ക് 2021ലെ സീസണില്‍ നേടാനായത്.

205 ഐപിഎല്‍ മത്സരങ്ങള്‍ കളിച്ച റെയ്‌നയുടെ അക്കൗണ്ടിലുള്ളത് 5528 റണ്‍സും.ഓസ്‌ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്തിലും വിശ്വാസം വെക്കാന്‍ ടീമുകള്‍ തയ്യാറായില്ല. കഴിഞ്ഞ സീസണില്‍ ഡല്‍ഹിയുടെ താരമായിരുന്ന സ്മിത്തിന് ലഭിച്ച അവസരങ്ങളിലൊന്നും ബാറ്റിങ് മികവ് കാണിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഡേവിഡ് മില്ലറിനെ തേടിയും താര ലേലത്തില്‍ ടീമുകള്‍ എത്തിയില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News