മലപ്പുറത്ത് യുവതി ജീവനൊടുക്കിയ സംഭവം; സ്ത്രീധന പീഡനമെന്ന് സഹോദരി

മലപ്പുറം: മലപ്പുറത്ത് യുവതി ജീവനൊടുക്കിയ സംഭവത്തില്‍ സ്ത്രീധനപീഡന പരാതിയുമായി ബന്ധുക്കള്‍. മലപ്പുറം വള്ളിക്കുന്നില്‍ ലിജിനിയാണ് കഴിഞ്ഞ ദിവസം ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കിയത്. സ്വര്‍ണവും പണവും ആവശ്യപ്പെട്ട് യുവതിയെ ഭര്‍ത്താവും ബന്ധുക്കളും നിരന്തരം മര്‍ദിച്ചിരുന്നുവെന്ന് സഹോദരി ബിജിന ആരോപിച്ചു. ലിജിനിയുടെ ഭര്‍ത്താവ് ഷാലുവിനും ബന്ധുക്കള്‍ക്കുമെതിരെയാണ് ബിജിനി രംഗത്തെത്തിയത്.

വിവാഹത്തിന് സ്ത്രീധനമായി 50 പവന്‍ സ്വര്‍ണവും ഫ്രിഡ്ജും അലമാരയും മറ്റ് വീട്ടുപകരണങ്ങളും നല്‍കിയിരുന്നു. എന്നാല്‍ കൂടുതല്‍ സ്വര്‍ണവും പണവും ആവശ്യപ്പെട്ട് ഭര്‍ത്താവ് ഷാലും മാതാവും ലിജിനിയെ നിരന്തരമായി മര്‍ദിക്കുകയും അപമാനിക്കുകയും ചെയ്തിരുന്നു. കൂടാതെ ഭര്‍ത്താവിന്റെ വീട്ടിലെ വസ്തുക്കള്‍ ഉപയോഗിക്കാനും അനുവദിച്ചിരുന്നില്ല.

ആദ്യമൊന്നും ലിജിനി ഇക്കാര്യങ്ങള്‍ സ്വന്തം വീട്ടില്‍ അറിയിച്ചിരുന്നില്ല. മരിക്കുന്നതിന് മുന്‍പാണ് ഇക്കാര്യങ്ങള്‍ വീട്ടില്‍ അറിയിച്ചത്. ഭര്‍ത്താവിന്റെ സഹോദരിയുടെ വീടിന് അടുത്തുള്ള റെയില്‍വേ ട്രാക്കില്‍ ചാടിയാണ് ലിജിനി ജീവനൊടുക്കിയത്. ബിജിനിയുടെ പരാതിയില്‍ പരപ്പനങ്ങാടി പോലീസ് അന്വേഷണം ആരംഭിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News