24 C
Kottayam
Thursday, June 4, 2026

ടൂറിസ്റ്റ് ബസുകള്‍ക്ക് കിലോയ്ക്ക് 45 രൂപ! ആക്രിവിലയ്ക്കു തൂക്കിവിറ്റ് ഉടമ

Must read

കൊച്ചി: ”ടൂറിസ്റ്റ് ബസുകള്‍ വില്‍പ്പനയ്ക്ക്- കിലോയ്ക്ക് 45 രൂപ” – ടൂറിസ്റ്റ് ബസ് ഓപ്പറേറ്ററായ റോയ്സണ്‍ ജോസഫ് ഫെയ്സ്ബുക്കില്‍ ഇട്ട കുറിപ്പാണിത്. ടൂറിസ്റ്റ് ബസ് ഉടമകളുടെ സംഘടനയായ കോണ്‍ട്രാക്സ് കാരിയേജ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ ഇതു ഷെയര്‍ ചെയ്തിട്ടുമുണ്ട്. കോവിഡ് മഹാമാരിയില്‍ തളര്‍ന്നുപോയ ടൂറിസം മേഖലയുടെ നേര്‍ചിത്രമാണ് റോയ്സണ്‍ ജോസഫിന്റെ പോസ്റ്റ്.

കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ തന്റെ ഇരുപതു ടൂറിസ്റ്റ് ബസ്സുകളില്‍ പത്തെണ്ണം ഇത്തരത്തില്‍ വിറ്റതായി റോയ്സണ്‍ ജോസഫ് പറഞ്ഞു. ആക്രി വിലയ്ക്കു ബസ്സുകള്‍ വില്‍ക്കുന്നത് മറ്റു മാര്‍ഗമില്ലാതെയാണെന്നാണ് റോയ്സണ്‍ പറയുന്നത്. സാധാരണഗതിയില്‍ ഫെബ്രുവരി ടൂറിസത്തിന്റെ സീസണാണ്. മൂന്നാറിലേക്കും മറ്റും കൂടുതല്‍ ഓട്ടം കിട്ടുന്ന കാലം. എന്നാല്‍ കഴിഞ്ഞ നാലു ദിവസത്തിനിടെ മൂന്നു ട്രിപ്പുകള്‍ മാത്രമാണ് ലഭിച്ചതെന്ന് ഉടമ പറയുന്നു.

വായ്പ തിരിച്ചടവിനായാണ് ബസുകള്‍ തൂക്കി വില്‍ക്കുന്നതെന്ന് റോയ്സണ്‍ പറഞ്ഞു. കിലോയ്ക്ക 45 രൂപ വച്ച് ആര്‍ക്കും ബസ് വില്‍ക്കും. അത്രയ്ക്കു മോശമാണ് സ്ഥിതി. പല ബസ് ഉടമകളുടെയും നില ഇതുതന്നെയാണ് റോയ്സണ്‍ സാക്ഷ്യപ്പെടുത്തുന്നു. ഇക്കഴിഞ്ഞ മാസങ്ങളില്‍ സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകളുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടായിട്ടുണ്ടെന്ന് അസോസിയേഷന്‍ പ്രസിഡന്റ് ബിനു ജോണ്‍ പറഞ്ഞു.

തിരിച്ചടവു മുടങ്ങിയതിനാല്‍ വായ്പ തന്നവര്‍ ബസുകള്‍ പിടിച്ചുകൊണ്ടുപോയ സംഭവങ്ങളുണ്ട്, ബാങ്കും മറ്റും ജപ്തി ചെയ്തും ബസുകള്‍ നഷ്ടമായിട്ടുണ്ടെന്ന് ബിനു വിശദീകരിച്ചു. രണ്ടു മാസത്തിനിടെ ആയിരത്തിലേറെ ബസ്സുകള്‍ ഇത്തരത്തില്‍ ബാങ്കുകളും മറ്റു വായ്പാ ദാതാക്കളും കൊണ്ടുപോയിട്ടുണ്ടെന്ന് ബിനു പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കര്‍ണാടകയില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം! മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ജി പരമേശ്വര ഉപമുഖ്യമന്ത്രി

ബംഗളൂരു: കന്നഡ രാഷ്ട്രീയത്തില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം. കര്‍ണാടകയില്‍ ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ടേം വ്യവസ്ഥയില്‍ സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയായിരുന്ന ഡി.കെ ശിവകുമാര്‍ സ്ഥാനമേറ്റെടുക്കുന്നത്....

കൊല്ലത്തെ വയോധികന്റെ കൊലപാതകം; പ്രതി പിടിയിൽ, സീരിയൽ കില്ലർ എന്ന് സംശയം

കൊല്ലം: കൊല്ലം സിറ്റി പോലീസ് കമ്മിഷണർ ഓഫീസിന് തൊട്ടടുത്ത് വെച്ച് വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട് സ്വദേശിയായ പ്രതിയെ പോലീസ് സംഘം പിടികൂടി. തമിഴ്‌നാട്ടിലെ തക്കല സ്വദേശിയായ വിജു സുരേഷ് എന്നയാളാണ്...

തൃണമൂൽ കൈയടക്കിയ കോളേജ് യൂണിയൻ ഓഫീസിൽ ഒരുകോടി രൂപ,തോക്ക്, ഗർഭനിരോധന ഉറകൾ; ശീതീകരിച്ച കിടപ്പുമുറികളും

കൊൽക്കത്ത: പ്രസിദ്ധമായ കൊൽക്കത്തയിലെ സുരേന്ദ്രനാഥ് കോളേജിലെ വിദ്യാർഥി യൂണിയന്റെ ഓഫീസ് മുറിയിൽനിന്ന് ഒരുകോടിയിലേറെ രൂപയും ആയുധങ്ങളും മദ്യക്കുപ്പികളും ഉൾപ്പെടെ കണ്ടെടുത്തു. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ നിർദേശപ്രകാരം അധികൃതർ നടത്തിയ പരിശോധനയിലാണ്...

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, സർവീസുകൾ നിർത്തിവെച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. മേഖലയിൽ വൻ യുദ്ധഭീതി വിതച്ചുകൊണ്ട് അതീവ വിനാശകരമായ രീതിയിലാണ്...

ആറ് മുറികൾക്ക് പകരം പ്രവർത്തിച്ചത് 25 മുറികൾ,മെത്തകൾ വിരിച്ച് ജീവൻ കാത്ത്‌ നാട്ടുകാർ, ഡൽഹി ഹോട്ടൽ തീപ്പിടിത്തത്തിൽ കരിഞ്ഞമർന്നത് 21 ജീവിതങ്ങൾ; വെന്തുമരിച്ചതിലധികവും വിദേശികൾ

ന്യൂഡൽഹി: ഡൽഹിയിലെ ഹൗസ് റാണിയിലുള്ള ഫ്ലറിഷ് സ്റ്റേ ഹോട്ടലിലുണ്ടായ അതിഭീകരമായ തീപ്പിടിത്തത്തിൽ 21 പേരുടെ ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നു. അപകടത്തിൽപ്പെട്ട് മരണപ്പെടുകയും പരിക്കേൽക്കുകയും ചെയ്തവരിൽ ഭൂരിഭാഗവും വിദേശികളാണെന്നാണ് ഏറ്റവും...

Popular this week