പീഡനക്കേസില്‍ ജയിലിലായി, പിന്നാലെ ഇരയെ വിവാഹം ചെയ്തു; ആറു മാസങ്ങള്‍ക്ക് ശേഷം യുവതിയെ കൊന്നു തള്ളി

ന്യൂഡല്‍ഹി: പീഡനക്കേസില്‍ അറസ്റ്റിലായതിന് പിന്നാലെ ജാമ്യത്തിലിറങ്ങിയ പ്രതി ഇരയെ വിവാഹം കഴിച്ച് ആറുമാസങ്ങള്‍ക്ക് ശേഷം യുവതിയെ ക്രൂരമായി കൊലപ്പെടുത്തി. ഡല്‍ഹി സ്വദേശിയായ രാജേഷാണ് ഭാര്യയെ കൊന്ന കേസില്‍ പിടിയിലായത്. യുവതിയെ പീഡിപ്പിച്ച കേസില്‍ ഇയാള്‍ ജയില്‍ശിക്ഷ അനുഭവിച്ച രാജേഷ് ജയില്‍ മോചിതനായ ശേഷം ഇരയായ പെണ്‍കുട്ടിയെ വിവാഹം കഴിക്കുകയായിരുന്നു.

എന്നാല്‍ കല്യാണം കഴിഞ്ഞ് ആറുമാസം കഴിഞ്ഞപ്പോഴാണ് അതേ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ ഇയാള്‍ പിടിയിലാകുന്നത്. വിവാഹം കഴിക്കുമെന്ന ഉറപ്പ് കിട്ടിയപ്പോള്‍ യുവതി തന്നെ പരാതി പിന്‍വലിക്കുകയായിരുന്നു.
തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ഇരുവരും വിവാഹിതരായത്. കല്യാണത്തിന് ശേഷം രാജേഷ് യുവതിയെ ക്രൂരമായി ഉപദ്രവിച്ചിരുന്നതയാണ് റിപ്പോര്‍ട്ട്.

കുറച്ച് ദിവസം സ്വന്തം വീട്ടിലേക്ക് പോയ യുവതിയെ ഇയാള്‍ തന്നെ തിരികെ വിളിക്കുകയായിരുന്നു. പിന്നീട് ദിവസങ്ങള്‍ക്ക് ശേഷം യുവതിയെ കാണാതായി. ബന്ധുക്കളുടെ പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തിരുന്നു.

ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച ശേഷം കൊലപ്പെടുത്തി എന്ന് ഇയാള്‍ സമ്മതിക്കുകയായിരുന്നു. യുവതിയുടെ ഫോണ്‍ നമ്പറും ടവര്‍ ലൊക്കേഷനും കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയ്ക്ക് പിന്നാലെയാണ് രാജേഷ് പിടിയിലാകുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News