ഇടുക്കി: മാങ്കുളം ആനക്കുളത്ത് ദമ്പതികളെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി. നെടുമ്പാലപ്പുഴ ജോസ്, ഭാര്യ സെലിന്‍ എന്നിവരാണ് മരിച്ചത്. പോലീസ് അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്. ഇരുവരെയും പുറത്തു കാണാതെ വന്നതോടെ അയല്‍വാസികളെത്തി പരിശോധിച്ചപ്പോഴാണ് മരണ വിവരം പുറത്തറിഞ്ഞത്.
ജോസിനെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടത്. ഭാര്യ സെലിന്റെ തലയ്ക്കു മാരകമായി അടിയേറ്റിട്ടുണ്ട്. ഭാര്യയെ കൊലപെടുത്തിയ ശേഷം ഭര്‍ത്താവ് തൂങ്ങി മരിച്ചതാകാം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
എട്ടു വര്‍ഷം മുമ്പുള്ള ഒരു അപകടത്തെ തുടര്‍ന്ന് മാനസിക ആസ്വാസ്ഥ്യം നേരിട്ടിരുന്ന ആളായിരുന്നു ജോസ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വഭാവത്തില്‍ ചില മാറ്റങ്ങള്‍ ഉണ്ടായിരുന്നതായി നാട്ടുകാര്‍ പോലീസിന് മൊഴിനല്‍കിയിട്ടുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News