ഭാര്യയുമായി അവിഹിതം; യുവാവ് അയല്‍വാസിയുടെ ജനനേന്ദ്രിയം മുറിച്ച് കൊലപ്പെടുത്തി

പാറ്റ്‌ന: ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് യുവാവ് അയല്‍വാസിയുടെ ജനനേന്ദ്രിയം മുറിച്ചെടുത്തു കൊലപ്പെടുത്തി. ബിഹാറിലെ ഗോപാല്‍ഗഞ്ജ് ജില്ലയില്‍ ഞായറാഴ്ചയാണു സംഭവം.

കൊല്ലപ്പെട്ടയാള്‍ക്കു പ്രതിയുടെ രണ്ടാം ഭാര്യയുമായി അടുപ്പമുണ്ടായിരുന്നു. ശനിയാഴ്ച രാത്രിയില്‍ ഇയാള്‍ യുവതിയെ കാണുന്നതിനായി പ്രതിയുടെ വീട്ടില്‍ എത്തി. ഈ സമയം പ്രതി ഇയാളെ പിടികൂടി കൊലപ്പെടുത്തുകയും ജനനേന്ദ്രിയം മുറിച്ചെടുക്കുകയുമായിരുന്നു.

തിങ്കളാഴ്ച രാവിലെയായിട്ടും യുവാവ് വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്നാണു കൊലപാതകവിവരം പുറത്തറിഞ്ഞത്. തുടര്‍ന്നു നടത്തിയ തെരച്ചിലില്‍ പ്രതിയുടെ വീട്ടില്‍നിന്നു യുവാവിന്റെ മൃതദേഹം കണ്ടെത്തി.

തിങ്കളാഴ്ച രാവിലെ, ഭര്‍ത്താവിനെ അഞ്ചു പേര്‍ തട്ടിക്കൊണ്ടുപോയതായി മരിച്ചയാളുടെ ഭാര്യ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ടാണ് അയല്‍വീട്ടുകാര്‍ ഭര്‍ത്താവിനെ തട്ടിക്കൊണ്ടുപോയതെന്നാണു പരാതിയില്‍ ആരോപിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News