കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന. പവന് 320 രൂപകൂടി 38,400 രൂപയിലെത്തി. ഇതോടെ ഗ്രാമിന് 4,800 രൂപയാണ് വില. തിങ്കളാഴ്ച രണ്ടുതവണയായി പവന് 560 രൂപകൂടിയതിന് പിന്നാലെയാണ് ഇന്ന് വില വീണ്ടും വര്‍ധിച്ചത്. രണ്ട് ദിവസത്തിനടെ 1000 രൂപയുടെ വര്‍ധനവാണ് സ്വര്‍ണ വിലയില്‍ രേഖപ്പെടുത്തിയത്.
ആഗോള വിപണിയിലെ വര്‍ധനവാണ് ആഭ്യന്തര വിപണിയിലും വര്‍ണ വില ഉയരുന്നതിന് കാരണമായത്. കഴിഞ്ഞ ദിവസം 2.5ശതമാനമാണ് വര്‍ധനവുണ്ടായത്.
അതേസമയം, ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ഔണ്‍സിന് 1,938.11 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്. കൊവിഡിന്റെ രണ്ടാംഘട്ട വ്യാപനത്തെതുടര്‍ന്ന് ബ്രിട്ടനില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതും സ്വര്‍ണവിലയെ സാരമായി ബാധിച്ചിട്ടുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News