പാലക്കാട്: ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു. കിഴക്കഞ്ചേരി കൊച്ചുപറമ്പില്‍ എല്‍സി(58) ആണ് മരിച്ചത്. സംഭവത്തിന് പിന്നാലെ ആത്മഹത്യക്ക് ശ്രമിച്ച ഭര്‍ത്താവ് അപ്പച്ചന്‍ എന്ന വര്‍ഗീസ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ഉച്ചയ്ക്ക് 12.30 നാണ് സംഭവം. ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് തന്നെയാണ് പോലീസിനെ വിളിച്ചറിയിച്ചത്. താനും ആത്മഹത്യ ചെയ്യാന്‍ പോകുകയാണെന്നാണ് വര്‍ഗീസ് വിളിച്ച് പറഞ്ഞത്.
പോലീസ് വീട്ടില്‍ എത്തിയപ്പോള്‍ കൈ ഞരമ്പ് മുറിച്ച് വര്‍ഗീസ് ആത്മഹത്യയ്ക്ക് ശ്രമിക്കുന്നതാണ് കണ്ടത്. ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്കും മാറ്റി. വര്‍ഗീസ് അപകടനില തരണം ചെയ്തതായാണ് റിപ്പോര്‍ട്ട്.